ബോളിവുഡ് അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് ഛാവ. വിക്കി കൗശൽ നായകനായി എത്തിയ ഈ പിരീഡ് ഡ്രാമ ചിത്രം ആദ്യദിനം മുതൽ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഒപ്പം ബോക്സ് ഓഫീസിലും വിജയം സ്വന്തമാക്കിയിരുന്നു. റിലീസ് ചെയ്ത് 26 ദിവസങ്ങൾ പിന്നിടുമ്പോഴേക്കും ബോളിവുഡിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളുടെ പട്ടികയിൽ നാലാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഛാവ.
അതേസമയം 543.22 കോടി കളക്ഷൻ നേടി നാലാം സ്ഥാനത്തുണ്ടായിരുന്ന പത്താൻ എന്ന ഷാരൂഖ് ഖാൻ ചിത്രത്തെ പിന്നിലാക്കിയാണ് ഛാവ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 2023ൽ പുറത്തിറങ്ങിയ പത്താൻ 543.22 കോടിയാണ് (എല്ലാ ഭാഷകളും) നേടിയത്. ഇനി ഛാവയ്ക്ക് മുന്നിലുള്ളത് മൂന്ന് സിനിമകളാണ്. അനിമൽ, സ്ത്രീ 2, ജവാൻ എന്നിവയാണ് ആ ചിത്രങ്ങൾ. ഇതിൽ അനിമലിനെ വൈകാതെ തന്നെ ഛാവ മറികടക്കുമെന്നാണ് വിലയിരുത്തലുകൾ.
The post ഷാരൂഖ് ഖാന്റെ പത്താനെയും വീഴ്ത്തി ഛാവ മുന്നോട്ട് appeared first on Malayalam Express.