ജെയിൻ ക്രിസ്റ്റഫർ സംവിധാനവും ക്യാമറയും നിർവ്വഹിക്കുന്ന ചിത്രം ‘കാടകം ‘ ഈ മാസം 14 ന് റിലീസ് ചെയ്യും. 2002-ൽ ഇടുക്കിയിലെ മുനിയറയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റ കഥയൊരുക്കിയിരിക്കുന്നത്. ഒരു പ്രത്യേക ലക്ഷ്യവുമായി കാട് കയറുന്ന ഒരു കൂട്ടം യുവാക്കൾ നേരിടുന്ന പ്രതിസന്ധികൾ, അതിനെ തരണം ചെയ്യാനുള്ള അവരുടെ പരിശ്രമങ്ങൾ തുടങ്ങിയവയാണ് ചിത്രത്തിൽ പറയുന്നത്.
വ്യത്യസ്തമായ ഒരു യഥാർത്ഥ സംഭവത്തിന്റെ ദൃശ്യാവിഷ്കാരമാണ് ഈ സിനിമ എന്ന് സംവിധായകൻ ജയിൻ ക്രിസ്റ്റഫർ പറഞ്ഞു. സംഭവബഹുലമായ ഒരു അതിജീവനത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അമ്പൂരി, തെന്മല, റാന്നി, വണ്ടിപെരിയാർ, ചുങ്കപ്പാറ, ഇടുക്കി, കുട്ടിക്കാനം എന്നിവിടങ്ങളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഡോ. രതീഷ് കൃഷ്ണ, ഡോ:ആരോമൽ, റ്റി. ജോസ്ചാക്കോ,ഗോവിന്ദൻ നമ്പൂതിരി, മനു തെക്കേടത്ത്, അജേഷ് ചങ്ങനാശേരി, ഷിബു, ശ്രീരാജ്,ജോസ് പാലാ,നന്ദന, ടിജി ചങ്ങനാശ്ശേരി തുടങ്ങിയവരാണ്. ചായാഗ്രഹണം, സംവിധാനം – ജയിൻ ക്രിസ്റ്റഫർ,പ്രൊഡ്യൂസർ – മനോജ് ചെറുകര ,കോ പ്രൊഡ്യൂസർ – ഗോവിന്ദൻ നമ്പൂതിരി,സ്ക്രിപ്റ്റ് & ചീഫ് അസ്സോ.ഡയറക്ടർ -സുധീഷ് കോശി,എഡിറ്റിംഗ്- ഷിജു വിജയ്, കളറിംഗ് – ,പോട്ട് ബെല്ലീസ്,സംഗീതം- മധുലാൽ ശങ്കർ, ഗാനരചന- സെബാസ്റ്റ്യൻ ഒറ്റമശ്ശേരി, ആലാപനം-സുരേഷ് കരിന്തലകൂട്ടം, ആർട്ട്- ദിലീപ് ചുങ്കപ്പാറ,മേക്കപ്പ് -രാജേഷ്,ജയൻ എന്നിവരാണ് അണിയറ പ്രവർത്തകർ.
The post അതിജീവനത്തിന്റെ കഥ, കാടകം’14 ന് തീയറ്ററുകളിൽ എത്തും ! appeared first on Malayalam Express.