സിനിമാപ്രേമികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയ ചിത്രമായിരുന്നു ‘ബാറ്റ്മാൻ ദി ഡാർക്ക് നൈറ്റ്’. ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ചിത്രം എക്കാലത്തെയും മികച്ച ഹോളിവുഡ് സിനിമകളിൽ ഒന്നാണ്. ഡി സി കോമിക്സിന്റെ കീഴിൽ ബാറ്റ്മാന്റെ കഥ പറഞ്ഞ ചിത്രം നോളൻ തന്നെ ഒരുക്കിയ ‘ബാറ്റ്മാൻ ബിഗിൻസ്’ എന്ന സിനിമയുടെ രണ്ടാം ഭാഗമായിട്ടാണ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ ചിത്രം ഐമാക്സിൽ റീ റിലീസിനെത്തുന്നു എന്ന റിപ്പോർട്ടുകളാണ് വരുന്നത്.
‘ബാറ്റ്മാൻ ദി ഡാർക്ക് നൈറ്റ്’ മെയ് 23 ന് റീ റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഐമാക്സ് സ്ക്രീനുകളിൽ ആകും ചിത്രമെത്തുക. ചിത്രത്തിലെ ഏറെ ആഘോഷിക്കപ്പെട്ട കഥാപാത്രമായിരുന്നു ജോക്കർ. ഈ കഥാപാത്രത്തെ അനശ്വരമാക്കിയ ഹീത്ത് ലെഡ്ജർ എന്ന നടനും ആഘോഷിക്കപ്പെട്ടിരുന്നു.
ക്രിസ്റ്റ്യൻ ബെയിൽ ആയിരുന്നു സിനിമയിൽ ബാറ്റ്മാൻ ആയി എത്തിയത്. മൈക്കൽ കെയ്ൻ, ഗാരി ഓൾഡ്മാൻ, ആരോൺ എക്ഹാർട്ട്, മാഗി ഗില്ലെൻഹാൽ എന്നിവരായിരുന്നു സിനിമയിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്.
നേരത്തെ നോളൻ സിനിമയായ ഇന്റെർസ്റ്റെല്ലാർ റീ റിലീസിന് എത്തിയിരുന്നു. ഗംഭീര പ്രതികരണമാണ് സിനിമയ്ക്ക് ഇന്ത്യയിൽ നിന്നും ലഭിച്ചത്.
The post വീണ്ടും കാണാം നോളന്റെ ബാറ്റ്മാൻ ദി ഡാർക്ക് നൈറ്റ്; റീ റിലീസിനൊരുങ്ങുന്നു appeared first on Malayalam Express.