മലപ്പുറം: മഞ്ചേരി കാട്ടുങ്ങലിലെ സ്വർണക്കച്ചവടക്കാരനെ ആക്രമിച്ച് സ്വർണം കവർന്നത് നാടകമെന്ന് സംശയം. സംഭവവുമായി ബന്ധപ്പെട്ട് പരാതിക്കാരനായ ശിവേഷിനെയും സഹോദരൻ ബെൻസിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. സ്വർണക്കച്ചവടക്കാരനെ ആക്രമിച്ച് 75 പവൻ സ്വർണം കവർന്ന സംഭവത്തിൽ ഇവരുടെ സഹായമുണ്ടെന്ന് പോലീസ് കണ്ടെത്തി. കവർച്ച ചെയ്യപ്പെട്ട മുഴുവൻ സ്വർണവും പോലീസ് കണ്ടെടുത്തു. സ്വർണം തട്ടിയെടുത്ത വലമ്പൂർ സ്വദേശിയുടെ വീട്ടിൽ നിന്നാണ് മുഴുവൻ സ്വർണവും കണ്ടെടുത്തത്. വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെ തങ്ങളെ ആക്രമിച്ച്സ്വർണം കവർന്നെന്നാണ് പരാതിയിൽ പറയുന്നത്. മഞ്ചേരി ഭാഗത്തുനിന്ന് മലപ്പുറത്തേക്ക് സ്കൂട്ടറിൽ […]