കൊച്ചി: കൊല്ലം കടയ്ക്കൽ ക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തോട് അനുബന്ധിച്ച് വിപ്ലവഗാനം പാടിയതിൽ വീണ്ടും വിമർശനവുമായി ഹൈക്കോടതി. ജനങ്ങൾ ക്ഷേത്രത്തിൽ വരുന്നത് വിപ്ലവഗാനം കേൾക്കാനല്ലെന്നും ഉത്സവം കാണാനാണെന്നും കോടതി പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളും സ്ഥാപനങ്ങളും രാഷ്ട്രീയ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണൻ എന്നിവർ പറഞ്ഞു. കഴിഞ്ഞ ദിവസം കേസ് എടുത്തപ്പോഴും കോടതി രൂക്ഷവിമർശനം നടത്തിയിരുന്നു. ഇതൊന്നും ലാഘവത്തോടെ കാണാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. എന്നാൽ പ്രേക്ഷകരുടെ […]