
ഏപ്രില്‍ വെയിലില്‍ തിളങ്ങുന്ന കണിക്കൊന്നയുടെ നൈര്‍മ്മല്യം മനസ്സില്‍ എന്നും കാത്തുസൂക്ഷിക്കണമെന്ന സന്ദേശമുണര്ത്തുന്നുണ്ട് വിഷു. ജീവിതത്തില്‍ എന്നും മഞ്ഞക്കണിക്കൊന്നയുടെ കാന്തിയോടെ ഐശ്വര്യ സമൃദ്ധി തുടരട്ടെയന്ന പ്രത്യാശയും ഈ വിളവെടുപ്പ് ഉത്സവം മുന്നോട്ടുവയ്ക്കുന്നു. ഈ ആഘോഷവേളയില്‍ പ്രിയപ്പെട്ടവര്‍ക്ക് നേരാന്‍ ഇതാ സ്നേഹാശംസകള്‍…
- കണിക്കൊന്ന പോല്‍ ജീവിതകാന്തി തുടരട്ടെ…ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
- കണിമലരിന്റെ സ്നേഹനൈര്‍മ്മല്യം എന്നും തിളങ്ങട്ടെയുള്ളില്‍…ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
- നിറമെഴും കണിക്കൊന്ന പോല്‍ തിളങ്ങട്ടെ സ്നേഹമനസ്സുകള്‍…ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
- വിഷുപ്പുലരി നിറയ്ക്കട്ടെ നിറവെളിച്ചം, നിറവേറട്ടെ സ്വപ്നങ്ങള്‍…ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
- സ്നേഹക്കണി തുടരട്ടെ ജീവിതത്തിലെന്നും…ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
- കണിക്കൊന്ന പോല്‍ എങ്ങും തിളങ്ങട്ടെ സ്നേഹച്ചിരികള്‍…ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
- സ്നേഹസമ്പൂര്‍ണവും സന്തോഷ സമൃദ്ധവുമായ നല്ല നാളെകള്‍ പുലരട്ടെ…ഏവര്‍ക്കും ഹൃദ്യമായ വിഷു ആശംസകള്‍
- വേദനകള്‍ മായും, സന്തോഷച്ചിരി നിറയും…ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
- നിറവേറട്ടെ സുന്ദര സ്വപ്നങ്ങള്‍, സുരഭിലമാകട്ടെ ജീവിതം…ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
- പ്രിയര്‍ക്ക് സ്നേഹക്കൈനീട്ടമേകാം എന്നും…ഹൃദ്യമായ വിഷു ആശംസകള്‍
- സങ്കടമകലും സന്തോഷമണയും…ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
- നിറ സന്തോഷവും നന്മയും സ്നേഹൈശ്വര്യങ്ങളുമായി വിരുന്നെത്തുന്നു വിഷു…ഹൃദയം നിറഞ്ഞ ആശംസകള്‍
- നിരാശ മായും, പ്രത്യാശ പുലരും…ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
- സഫലമാകട്ടെ സ്വപ്നം, വിജയമാകട്ടെ ലക്ഷ്യം…ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
- കനിവുനിറയട്ടെ, കരുണയേറട്ടെ…സ്നേഹം നിറഞ്ഞ വിഷു ആശംസകള്‍
- വരവേല്‍ക്കാം സ്നേഹസമ്പൂര്‍ണതയുടെ വിഷുപ്പുലരി…ഹൃദയം നിറഞ്ഞ ആശംസകള്‍
- സ്നേഹം പടരട്ടെ, പുതുമകള്‍ നിറയട്ടെ ; ഹൃദയത്തോട് ചേര്‍ക്കാം ഈ വിഷുപ്പുലരി
- പ്രത്യാശയുടെ കൈത്തിരിവെട്ടവുമായി വിഷു…ഹൃദയം നിറഞ്ഞ ആശംസകള്‍
- പ്രതീക്ഷ ചോരാതെ, പ്രത്യാശയകലാതെ വരവേല്‍ക്കാം വിഷു…ഏവര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍
- സ്നേഹനിറവാല്‍ വരവേല്‍ക്കാം വിഷുപ്പുലരി…ഏവര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍
- കൊളുത്താം സ്നേഹദീപങ്ങള്‍…ഏവര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
- കനിവും കരുതലുമായി കൈനീട്ടാം, ചിരികള്‍ കെടാതെ കാക്കാം…ഹൃദ്യമായ വിഷു ആശംസകള്‍
- സാര്‍ഥകമാകട്ടെ സ്നേഹ ലക്ഷ്യങ്ങള്‍…ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
- നേരുന്നു, സ്നേഹത്തിന്റെയും സമഭാവനയുടെയും വിഷു…ഹൃദ്യമായ ആശംസകള്‍
- സ്നേഹസമ്പൂര്‍ണമാകട്ടെ വിഷു…ഹൃദ്യമായ ആശംസകള്‍
- നിറയട്ടെ പൊന്‍ചിരികള്‍ എങ്ങും…ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
- മനസുകളില്‍ നിറയട്ടെ കനിവിന്റെ കൈത്തിരി നാളങ്ങള്‍…ഏവര്‍ക്കും വിഷു ആശംസകള്‍
- തുടരട്ടെ സ്നൈഹനൈര്‍മ്മല്യങ്ങള്‍…ഏവര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
- സ്നേഹപ്രകാശം നിറയട്ടെ എങ്ങുമെന്നും…ഹൃദ്യമായ വിഷു ആശംസകള്‍
- സ്നേഹവഴികളില്‍ മുന്നേറാം ഇടറാതെ പതറാതെ…ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
- സ്നേഹ വാത്സല്യ നിഷ്കളങ്കതകള്‍ എന്നുമുണ്ടാകട്ടെയുള്ളില്‍…ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
- നല്ല നാളെയിലേക്ക് പറന്നുയരാം…ഏവര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
- കനിവും കരുണയുമാകട്ടെ ലക്ഷ്യങ്ങള്‍, തുടരുക സ്നേഹനിധികളായ്…ഹൃദ്യമായ വിഷു ആശംസകള്‍
- മനസുകളില്‍ എന്നും നാമ്പെടുക്കട്ടെ സ്നേഹത്തിന് വിത്തുകള്‍…ഹൃദ്യമായ വിഷു ആശംസകള്‍
- സ്നേഹത്തിലാഴട്ടെ വേരുകള്‍, തിളങ്ങട്ടെ മനസ്സുകള്‍…ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
- നാളേയ്ക്കായി നല്ല ചുവടുകള്‍, പുത്തനറിവിലൂടെ പുതുലോകങ്ങള്‍…ഹൃദ്യമായ വിഷു ആശംസകള്‍
- ഐശ്വര്യ സമൃദ്ധികളുടെ നല്ല നാളെകള്‍ പുലരട്ടെ…ഹൃദ്യമായ വിഷു ആശംസകള്‍
- അറിവും ആരോഗ്യവും ഐശ്വര്യവും പുലരട്ടെ…ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
- ഇരുട്ട് മായും, സ്നേഹനാളം തിളങ്ങും…ഹൃദ്യമായ വിഷു ആശംസകള്‍