മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ബജറ്റില്‍ എത്തിയ ചിത്രമാണ് എമ്പുരാന്. മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ മാര്‍ച്ച് 27ന് ഇറങ്ങിയ ചിത്രം അതിന്റെ തീയറ്റര്‍ റണ്‍ ഏതാണ്ട് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 250 കോടിയിലേറെയാണ് ചിത്രം തീയറ്ററുകളില്‍ നിന്നും ഗ്രോസ് കളക്ഷന്‍ നേടിയത്. മലയാളത്തില്‍ ആദ്യമായി 100 കോടി ഷെയര്‍ നേടിയ ചിത്രവും എമ്പുരാനാണ്.
ഇപ്പോള്‍ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം ഒടിടി പ്രദര്‍ശനത്തിന് എത്തുന്നത്. ഏപ്രില്‍ 24നാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്. അതായത് തീയറ്ററില്‍ എത്തി 27 ദിവസത്തിന് ശേഷം. കൂടാതെ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് മുരളി ഗോപിയാണ്.
ആശീര്‍വാദ് സിനിമസ്, ഗോകുലം മൂവീസ്, ലൈക പ്രൊഡക്ഷന്‍ എന്നിവര്‍ നിര്‍മ്മിച്ച ചിത്രം 2019 ല്‍ ഇറങ്ങിയ ലൂസിഫര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിരുന്നു.
The post എമ്പുരാന് ഇനി ഒടിടിയിലേക്ക്: റിലീസ് തീയതി പ്രഖ്യാപിച്ചു appeared first on Malayalam Express.