പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് തമിഴ് നടിയും ഗായികയുമായ ശിവാംഗി കൃഷ്ണകുമാര്‍. ബിന്നി കൃഷ്ണകുമാറിന്റെയും കെ. കൃഷ്ണകുമാറിന്റെയും മകളാണ് ശിവാംഗി.
2020ലെ കുക്കു വിത്ത് കോമാളി എന്ന കോമഡി-പാചക പരിപാടിയിലൂടെയാണ് ശിവാംഗി മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ മനസ് കീഴടക്കിയത്. 2019ല്‍ ശിവാംഗി സ്റ്റാര്‍ വിജയ്യില് സംപ്രേഷണം ചെയ്ത തമിഴ് ഗാന മത്സരമായ സൂപ്പര്‍ സിംഗര്‍ 7ല്‍ പങ്കെടുത്തിരുന്നു.
ഇപ്പോഴിതാ തനിക്ക് ഇഷ്ടപ്പെട്ട മലയാള സിനമയെ കുറിച്ച് മനസ് തുറക്കുകയാണ് താരം. എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമയാണ് ഓം ശാന്തി ഓശാനയെന്ന് ശിവാംഗി കൃഷ്ണകുമാര്‍ പറഞ്ഞു. ആ സിനിമ കണ്ടപ്പോഴാണ് എനിക്ക് പ്രേമിക്കാന്‍ ഒരു ആഗ്രഹം വന്നതെന്നും ശിവാംഗി കൃഷ്ണകുമാര്‍ പറഞ്ഞു.
ശിവാംഗി പറഞ്ഞത്
എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമയാണ് ഓം ശാന്തി ഓശാന. ആ സിനിമ കണ്ടപ്പോഴാണ് എനിക്ക് പ്രേമിക്കാന്‍ ഒരു ആഗ്രഹം വന്നത്. ചെറിയ കുട്ടിയായ നായികയും വലിയ ആളായ നായകനുമല്ലേ അതില്‍. അതിലെ നസ്രിയ – നിവിന്‍ പോളി കോമ്പോ എനിക്ക് ഒരുപാട് ഇഷ്ടമാണ്. റോളര്‍ കോസ്റ്റര്‍ വഴിയുള്ള നിവിന്‍ പോളിയുടെ എന്‍ട്രി സൂപ്പറാണ്. അങ്ങനെയുള്ള ഒരാള്‍ എനിക്കും ഉണ്ടാകുമോയെന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്,’
The post ആ മലയാള സിനിമ കണ്ടപ്പോഴാണ് എനിക്ക് പ്രേമിക്കാന്‍ ആഗ്രഹം വന്നത്: ശിവാംഗി കൃഷ്ണകുമാര്‍ appeared first on Malayalam Express.