പത്തനംതിട്ട: കെകെ രാഗേഷിനെ പുകഴ്ത്തി പോസ്റ്റിട്ട ദിവ്യ എസ് അയ്യരെ അതിരൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യൻ. ദിവ്യ പൊതുവിടത്തിൽ അഭിപ്രായം പറഞ്ഞു. അതിനെ വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ, വിമർശിക്കുന്നവർക്കെതിരെ പറയുന്നത് ദിവ്യയുടെ ധാർഷ്ട്യമാണെന്നും പിജെ കുര്യൻ പറഞ്ഞു. ഇടതുപക്ഷത്തുള്ളവരെ മാത്രമാണോ ദിവ്യ നല്ലവരായി കണ്ടത്. മനുഷ്യന് വലത് കണ്ണുമുണ്ട്. വലതുപക്ഷത്ത് അവരുടെ ഭർത്താവ് ഉൾപ്പെടെയുണ്ട്. അവരാരും നല്ലവരല്ലേ?. നന്മ വേർതിരിച്ച് കാണുന്നത് ഒരുതരം കണ്ണുരോഗമാണ്. ദിവ്യ ഐഎഎസ് ഉദ്യോഗസ്ഥ എന്ന നിലയ്ക്കുള്ള […]