കൊച്ചി: മലയാള സിനിമയിലെ വന്‍ ഹിറ്റുകളുടെ കൂട്ടത്തിലേക്ക് കുതിക്കുകയാണ് മോഹന്‍ലാല്‍ ചിത്രം തുടരും. 3 ദിവസത്തില്‍ ആഗോള കളക്ഷന്‍ 69 കോടി എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച ചിത്രം. സാധാരണ കളക്ഷന്‍ നന്നായി ഇടിയാറുളള തിങ്കളാഴ്ച പോലും മികച്ച തുകയാണ് നേടിയത്.ഇപ്പോള്‍ ട്രാക്കറായ സാക്നില്‍കിന്റെ കണക്ക് പ്രകാരം ചൊവ്വാഴ്ച അതായത് ചിത്രം ഇറങ്ങി അഞ്ചാം നാളില്‍ തുടരും ബോക്സോഫീസിലെ ആധിപത്യം തുടരുകയാണ്.
6.50 കോടിയാണ് ഇന്ത്യയിലെ ചിത്രത്തിന്റെ ബോക്സോഫീസ് നേട്ടം. ഇതോടെ ഇന്ത്യയിലെ ചിത്രത്തിന്റെ കളക്ഷന്‍ 38 കോടിയായി ഉയര്‍ന്നിട്ടുണ്ട്. ചിത്രം ഈ വാരത്തില്‍ തന്നെ ഇന്ത്യന്‍ കളക്ഷന്‍ 50 കോടിക്ക് മുകളില്‍ നേടും ഇത്തരത്തില്‍ പോയാല്‍.റിലീസ് ദിനത്തില്‍ ചിത്രത്തിന്റെ ആഭ്യന്തര നെറ്റ് കളക്ഷന്‍ 5.25 കോടിയായിരുന്നു. രണ്ടാം ദിനത്തില്‍ വന്‍ അഭിപ്രായം ലഭിച്ചതോടെ ഇത് 8.6 കോടിയും. ആദ്യ ഞായറാഴ്ച ഇത് 10.5 കോടിയായും വര്‍ദ്ധിച്ചു. തിങ്കളാഴ്ച ചിത്രം 7.15 കോടിയാണ് നേടിയത്.
The post ‘ലാല്‍ തരംഗം’; അഞ്ചാം ദിനവും ഞെട്ടിപ്പിക്കുന്ന കളക്ഷനുമായി ‘തുടരും’ ! appeared first on Malayalam Express.