കാസർഗോഡ്: കാസർഗോഡ് മഞ്ചേശ്വരത്ത് പൂട്ടിയിട്ട വീട്ടിൽ വൻ കവർച്ച. ബീച്ച് റോഡിലെ നവീൻ മൊന്തേരയുടെ വീട്ടിൽ നിന്ന് 22 പവൻ സ്വർണ്ണാഭരണങ്ങൾ ആണ് മോഷണം പോയത്. ഇന്നലെ വൈകുന്നേരമാണ് മോഷണ വിവരം പുറത്ത് അറിയുന്നത്. ഇരുനില വീടിന്റെ പിൻഭാഗത്തെ വാതിൽ കുത്തി തുറന്ന നിലയിൽ കണ്ടെത്തി.
ഏപ്രിൽ 21 ന് വിദേശത്തേക്ക് പോയ നവീനും കുടുംബവും ഇന്നലെയാണ് തിരിച്ചെത്തിയത്. അപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മോഷ്ട്ടാക്കളെ കുറിച്ചുള്ള സൂചനകൾ ഇതുവരെ ലഭിച്ചിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്. മഞ്ചേശ്വരം – കുമ്പള ഭാഗത്ത് മുൻപും തുടർച്ചയായ മോഷണങ്ങൾ പതിവായിരുന്നു. ഇപ്പോൾ ഒരിടവേളയ്ക്ക് ശേഷമാണ് പ്രദേശത്ത് വീണ്ടും മോഷണങ്ങൾ നടക്കുന്നത്.
The post മഞ്ചേശ്വരത്ത് പൂട്ടിയിട്ട വീട്ടിൽ നിന്നും 22 പവൻ കവർന്നു appeared first on Express Kerala.