തിരുവനന്തപുരം: വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിയായ അഭിഭാഷകൻ ബെയ്ലിൻ ദാസിന് ജാമ്യം നിഷേധിച്ചു. ബെയ്ലിനെ സെഷൻസ് കോടതി 27വരെ റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷ നാളെ പരിഗണിക്കും. തൊഴിലിടത്ത് നടന്ന അതിക്രമത്തെ ഗൗരവമായി കാരണമെന്നും ജാമ്യം നൽകരുതെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി ബെയ്ലിൻ ദാസിനെ റിമാൻഡ് ചെയ്തത്. ശ്യാമിലിയുടെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായതിനെ തുടർന്ന് പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് മർദിച്ചതെന്നും കരുതിക്കൂട്ടി ചെയ്തതല്ലെന്നും പ്രതിഭാഗം വാദിച്ചു. അതേസമയം, അഡ്വ. ബെയ്ലിൻ ദാസിനു ജാമ്യം ലഭിച്ചാൽ സാക്ഷികളെ […]