ചേർത്തല: സംസ്ഥാനത്ത് ഇടതുഭരണം തുടരാനുള്ള സാധ്യതയുണ്ടെന്നും പറഞ്ഞ് അതിനായി നാമം ജപിച്ചാൽ പോര, ജനവിശ്വാസമർപ്പിച്ചു പ്രവർത്തിക്കണമെന്നും മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ. അതിനായി ജനങ്ങൾക്കിടയിൽ വിനീതരാകണം. പലകാര്യങ്ങളിലും സ്വയം വിമർശനം നടത്തി ജനപിന്തുണ ഉയർത്താനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കണമെന്നും ജി സുധാകരൻ പറഞ്ഞു. ഇടതുപക്ഷ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. സംസ്ഥാനത്ത് ഐക്യമുന്നണി സർക്കാർ പിരിഞ്ഞത് ഒഴിവാക്കേണ്ടതായിരുവെന്നും പിന്നീട് പാർട്ടി തന്നെ ഇക്കാര്യം വിലയിരുത്തിയിട്ടുണ്ടെന്നും ജി സുധാകരൻ പറഞ്ഞു. സഹോദരൻ തമ്മിലുള്ള പോര് ഒരു പോരല്ലെന്നും ജി സുധാകരൻ […]