കോന്നി: വനം വകുപ്പ് ഓഫിസ് മാർച്ചിനിടെ വീണ്ടും വിവാദ പരാമർശവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറിയുമായ കെപി ഉദയഭാനു. ‘‘ഒരു സ്ഥലത്ത് വീട്ടിൽ നനച്ചിട്ടിരുന്ന തുണിയെല്ലാം കുരങ്ങ് എടുത്തുകൊണ്ടുപോയി. പണ്ടു നമ്മൾ പറയുമായിരുന്നു ശ്രീകൃഷ്ണനായിരുന്നു സ്ത്രീകളുടെ തുണിയെല്ലാം എടുത്തുകൊണ്ടുപോയിരുന്നതെന്ന്’’– വന്യമൃഗശല്യത്തിനെതിരെ ഡിഎഫ്ഒ ഓഫിസിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യവെയാണ് ഉദയഭാനുവിന്റെ വിവാദ പരാമർശം. ഇതിനു മുൻപും വിവാദ പരാമർശവുമായി ഉദയഭാനു രംഗത്തെത്തിയിരുന്നു. അന്ന് ഭാഗവതവുമായി ബന്ധപ്പെടുത്തിയായിരുന്നു ഉദയഭാനുവിന്റെ വിവാദ പരാമർശം. കൂടാതെ […]