ന്യൂഡൽഹി: നൂർഖാൻ വ്യോമതാവളത്തിൽ ഇന്ത്യ മിസൈൽ ആക്രമണം നടത്തിയതായി സമ്മതിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. റാവൽപിണ്ടിയിലാണ് നൂർഖാൻ വ്യോമതാവളം. പാക്ക് കരസേനാ മേധാവി അസിം മുനീർ 9ന് പുലർച്ചെ 2.30ന് തന്നെ നേരിട്ട് ഫോൺ ചെയ്താണ് ഇക്കാര്യം അറിയിച്ചതെന്നും പാക്ക് പ്രധാനമന്ത്രി പറഞ്ഞു. ആക്രമണത്തിന് പാക്ക് പ്രധാനമന്ത്രിയുടെ സ്ഥീരീകരണം ലഭിക്കുന്നത് ആദ്യമായാണ്. ‘‘പുലർച്ചെ സൈനിക മേധാവി എന്നെ വിളിച്ച് നൂർഖാൻ വ്യോമതാവളത്തിൽ ഇന്ത്യ ബാലസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി അറിയിക്കുകയായിരുന്നു.’’– ഇസ്‌ലാമാബാദിൽ നടന്ന ചടങ്ങിൽ പാക്ക് […]