കൊച്ചി: കൊല്ലപ്പെട്ട നാലുകാരി പീഡന വിവരം അമ്മയോട് നേരത്തെ പറഞ്ഞിരുന്നെന്ന് പ്രതിയുടെ മൊഴി. അമ്മ ഇക്കാര്യം ചോദിച്ച് തന്നെ തല്ലിയെന്നും ദേഷ്യപ്പെട്ടെന്നു പ്രതി പറഞ്ഞതായാണ് റിപ്പോർട്ട്.അതേസമയം തന്നോടു ചോദിച്ചതല്ലാതെ യുവതി പീഡന വിവരം മറ്റാരെയും അറിയിച്ചിട്ടില്ലെന്നാണ് പ്രതി പറയുന്നത്. പക്ഷെ മകൾ പീഡനത്തിനിരയായ വിവരം യുവതി ആരെയെങ്കിലും അറിയിച്ചിരുന്നോയെന്ന കാര്യത്തിൽ വ്യക്തത വരാനുണ്ട്. മരിക്കുന്നതിന് തലേദിവസവും കുട്ടി പീഡനത്തിനിരയായിട്ടുണ്ട്. തൊട്ടടുത്ത വീടുകളിലാണ് ഇവർ താമസിക്കുന്നത്. അച്ഛന്റെ ഇളയ അനുജനായതിനാൽ ആരും സംശയിച്ചുമില്ല. ഒന്നരവർഷത്തോളം ഇയാൾ കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് […]