കണ്ണൂര്‍: ചാരവൃത്തി കേസില്‍ അറസ്റ്റിലായ യൂട്യൂബ് വ്ളോഗര്‍ ജ്യോതി മല്‍ഹോത്ര കഴിഞ്ഞ ജനുവരിയില്‍ കണ്ണൂര്‍ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്രം സന്ദര്‍ശിച്ചതായി റിപ്പോർട്ട്. ക്ഷേത്രത്തിലെ വേട്ടയ്ക്കൊരുമകന്‍ തെയ്യത്തെ കണ്ട് തൊഴുതു വണങ്ങിയാണ് അന്നു ജ്യോതി മടങ്ങിയത്. ജ്യോതിയുടെ കേരള സന്ദര്‍ശനം സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുന്നുണ്ട്. കണ്ണൂരിലെ അധികം പ്രശസ്തമല്ലാത്ത ക്ഷേത്രമാണിത്. എന്നിട്ടും എന്തിന് ഇവിടെ സന്ദർശനം നടത്തി, വ്ളോഗിലേക്കു കണ്ടെന്റ് കണ്ടെത്താൻ വേണ്ടിമാത്രമാണോ ഈ സന്ദർശനം എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. ബഡ്ജറ്റ് ഫ്രണ്ട്ലി കേരള […]