44 ബില്യൺ ഡോളറിന് ട്വിറ്റർ ഏറ്റെടുത്തതിനു ശേഷം ഒരു സിങ്ക് ചുമന്ന് എക്സ് ഓഫീസിലേക്ക് നടന്ന ഇലോൺ മസ്കിന്റെ ചിത്രം ആരും തന്നെ മറക്കാൻ സാധ്യതയില്ല. ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ പിന്നീട് ഒരു മീമായി വൈറലാവുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ 47-ാ മത് പ്രസിഡന്റായി ഡോണാൾഡ് ട്രംപ് അധികാരത്തിലെത്തിയതിന് ശേഷം ഇതേ ചിത്രത്തിന് വൈറ്റ് ഹൗസിന്റെ പശ്ചാത്തലം നൽകി എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് മസ്ക് .ട്വിറ്റർ താൻ ഏറ്റെടുത്തതിന്റെ സന്തോഷം പ്രകടിപ്പിക്കാനാണ് മസ്ക് ആ പഴയ ചിത്രം അന്ന് പങ്കുവെച്ചിരുന്നത് എന്നാൽ ഇപ്പോൾ ഈ ചിത്രത്തിന് ഒരു പുതിയ അർത്ഥമുണ്ട് . വൈറ്റ് ഹൗസിന്റെ പശ്ചാത്തലത്തിൽ സിങ്ക് ചുമന്നുള്ള ചിത്രം “ലെറ്റ് ദാറ്റ് സിങ്ക് ഇൻ” എന്ന ക്യാപ്ഷനോട് കൂടിയാണ് മസ്ക് വീണ്ടും പങ്കുവെച്ചിരിക്കുന്നത്. ഇത് ട്രംപ് അധികാരത്തിലെത്തിയതിൽ മസ്ക് എത്രത്തോളം സന്തോഷിക്കുന്നു എന്നതിന്റെ സൂചന കൂടിയാണ്.