ബോളിവുഡിന്റെ കിങ് ഖാന് കേരളത്തില്‍ ധാരാളം ആരാധകരുണ്ട്. മോഹന്‍ലാലും മമ്മൂട്ടിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ഷാരൂഖ്, മലയാളസിനിമയുടെ മികവിനെ എന്നും പ്രശംസിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ ‘കാണ്ഡഹാറി’ലൂടെ ബിഗ് ബി മലയാളത്തില്‍ അഭിനയിച്ചെങ്കിലും ഷാരൂഖ് ഇതുവരെ മലയാള സിനിമയുടെ ഭാഗമായിട്ടില്ല.എന്നാല്‍ 1999-ല്‍ അദ്ദേഹം മലയാളത്തില്‍ ഒരു സിനിമയുടെ ഭാഗമാകാന്‍ ഒരുങ്ങിയതായിരുന്നു. അവസാനനിമിഷമാണ് അത് നടക്കാതെ പോയത്.
1992-ല്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ഷാരൂഖ് ഡര്(1993), ബാസീഗര്‍(1993), ദില്‍വാലെ ദുല്‍ഹനിയ ലെ ജായേംഗെ(1995), കരണ്‍ അര്ജുന്(1995), കുച്ച് കുച്ച് ഹോത്താ ഹേ (1998 ) എന്നിങ്ങനെ അനവധി ഹിറ്റുകളിലൂടെ മെഗാസ്റ്റാര്‍ പട്ടം നേടിയെടുത്തു. ബോളിവുഡിന്റെ തിരക്കുകള്‍ക്കിടെയാണ് ഒരു മലയാളസിനിമയുടെ ഷൂട്ടിങ്ങിന് അദ്ദേഹം ഊട്ടിയിലെത്തിയത്.
പാതിവഴിയില്‍ മുടങ്ങിപ്പോയ ഷാരൂഖിന്റെ ആ ആദ്യ മലയാളസിനിമയാണ് ‘ഹരികൃഷ്ണന്‍സ്’. ഫാസില്‍ സംവിധാനം ചെയ്ത സിനിമ ഊട്ടിയില്‍ വെച്ചാണ് ഷൂട്ടിങ് നടന്നത്. അവിടെയെത്തിയ ഷാരൂഖ് ഫോട്ടോഷൂട്ടിലും പങ്കെടുത്തിരുന്നു. ഷെഡ്യൂളുകള്‍ ചേരാതെ വന്നപ്പോള്‍ അദ്ദേഹത്തിന് സിനിമയില്‍ നിന്ന് പിന്തിരിയേണ്ടി വന്നു.
മോഹന്‍ലാല്‍ അവതരിപ്പിച്ച കൃഷ്ണനും മമ്മൂട്ടി അഭിനയിച്ച ഹരിയും തമ്മിലുള്ള സൗഹൃദമാണ് ‘ഹരികൃഷ്ണന്സിന്റെ’ പ്രമേയം. ഹിന്ദി താരം ജൂഹി ചൗളയാണ് നായികയായ മീരയെ അവതരിപ്പിച്ചത്. മീര നായകന്മാരില് ആരെ തന്റെ പങ്കാളിയായി സ്വീകരിക്കുമെന്ന ചോദ്യത്തിന് മുന്നിലാണ് സിനിമ അവസാനിക്കുന്നത്.
മോഹന്‍ലാലും മമ്മൂട്ടിയുമല്ല, ഷാരൂഖ് അവതരിപ്പിക്കേണ്ടിയിരുന്ന കഥാപാത്രമാണ് മീരയുടെ പങ്കാളി ആകേണ്ടിയിരുന്നത്. എന്നാല്‍ അദ്ദേഹം പിന്മാറിയതോടെ സിനിമയുടെ സിനിമയുടെ കഥാഗതി തന്നെ മാറിപ്പോയി.