തിരുവനന്തപുരം : ചീഫ് സെക്രട്ടറിക്ക് വക്കീൽ നോട്ടീസ് അയച്ച്‍ പ്രശാന്ത് ഐഎസ്എസ്. വിവിധ കുറ്റങ്ങൾ ആരോപിച്ചാണ് ചീഫ് സെക്രട്ടറിക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ഇതാദ്യമായിട്ടാണ് ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍ ചീഫ് സെക്രട്ടറിക്കെതിരെ വക്കീല്‍ നോട്ടീസ് അയക്കുന്നത്.
ഉന്നതിയിലെ ഫയലുകൾ കാണാതായതുമായി ബന്ധപ്പെട്ട് താന്‍ നൽകിയ പരാതിയില്‍ നടപടിയെടുക്കാത്തതിന് ചീഫ് സെക്രട്ടറി പരസ്യമായി മാപ്പ് പറയണമെന്നാണ് നോട്ടീസിലെ ആവശ്യം. ക്രിമിനല്‍ ഗൂഢാലോചന , വ്യാജരേഖ ചമക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് വക്കീല്‍ നോട്ടീസില്‍ ആരോപിച്ചിരിക്കുന്നത്. ചീഫ് സെക്രട്ടറിക്ക് പുറമെ അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലക് , കെ ഗോപാലകൃഷ്ണന്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
നേരത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറിയെ സാമൂഹിക മാധ്യമത്തീലൂടെ വിമര്‍ശിച്ചതിന് എന്‍ പ്രശാന്ത് സസ്‌പെന്‍ഷന്‍ നടപടി നേരിട്ടിരുന്നു. അവധി അപേക്ഷയുമായി ബന്ധപ്പെട്ട ജയതിലകിന്റെ റിപ്പോര്‍ട്ടാണ് പ്രശാന്തിനെ പ്രകോപിപ്പിച്ചത്.
എ ജയതിലക് ഐഎഎസിന്റെ ചിത്രം സഹിതമാണ് പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ അധിക്ഷേപ പരാര്‍മശം നടത്തിയത്. തനിക്കെതിരെ പത്രത്തിന് വാര്‍ത്ത നല്‍കുന്നത് എ ജയതിലകാണെന്നും എന്‍ പ്രശാന്ത് ആരോപിച്ചിരുന്നു.