വാഷിംഗ്ടണ്‍: യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് നാടുകടത്താന്‍ തീരുമാനിച്ച് തയ്യാറാക്കിയ പട്ടികയില്‍ 18,000 ഇന്ത്യക്കാരടക്കം 1.45 ദശലക്ഷം പേര്. രേഖകളില്ലാതെ അമേരിക്കയില്‍ കഴിയുന്ന ഇന്ത്യക്കാരില്‍ ഭൂരിഭാഗവും പഞ്ചാബ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ 3 വര്‍ഷത്തിനിടയില്‍, ഏകദേശം 90,000 ഇന്ത്യക്കാര്‍ അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ചതായാണ് കണക്ക്.
രേഖകളില്ലാതെ എത്തുന്ന പല ഇന്ത്യക്കാര്‍ക്കും തങ്ങളുടെ കുടിയേറ്റം നിയമവിധേയമാക്കാനുള്ള ശ്രമങ്ങള്‍ സങ്കീര്‍ണ്ണവും വെല്ലുവിളി നിറഞ്ഞതാണ്.അടുത്ത മാസം അധികാരമേല്‍ക്കുന്നതോടെ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് ട്രമ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഹോണ്ടുറാസ്, ഗ്വാട്ടിമാല തുടങ്ങിയ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരില്‍ കൂടുതലും.