മലയാള സിനിമയുടെ ആദ്യത്തെ ബ്ലോക്കബ്സ്റ്റർ 1951ൽ ഇറങ്ങിയ ജീവിത നൗക എന്ന ചിത്രത്തിലെ നായകൻ തിക്കുറിശ്ശി സുകുമാരൻ നായരെയും 1954 ൽ റിലീസ് ആയ നീലക്കുയിൽ എന്ന ബ്ലോക്കബ്സ്റ്റർ ചിത്രത്തിൻറെ നായകൻ സത്യൻ മാഷിനെയും സ്മരിച്ചുകൊണ്ട് പറയട്ടെ മലയാളത്തിൽ ഇതുവരെ പ്രധാനമായും 5 സൂപ്പർസ്റ്റാറുകൾ മാത്രമാണുണ്ടായിട്ടുള്ളത്. പ്രേംനസീർ, ജയൻ, മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവർ. മധുവും സോമനും സുകുമാരനും ജയറാമും ദിലീപും പ്രിത്വിരാജ്ഉം ഒക്കെ തങ്ങളുടെ പീക്ക് സമയത്ത് ജനപ്രിയരായ താരങ്ങൾ ആയെങ്കിൽ കൂടിയും സൂപ്പർസ്റ്റാർ എന്ന പദവിയിൽ എത്താൻ അവർക്കാർക്കും കഴിഞ്ഞിട്ടില്ല. 1970 നു ശേഷമാണ് ഇന്ത്യൻ സിനിമയിൽ സൂപ്പർസ്റ്റാർ എന്ന CONCEPT ഉണ്ടാകുന്നത്. ആരാധന എന്ന സിനിമയിലൂടെ ജനഹൃദയങ്ങളിലേക്ക് കയറിയ രാജേഷ് ഖന്നയായിരുന്നു ഇന്ത്യയിലെ ആദ്യത്തെ സൂപ്പർസ്റ്റാർ.
1971 ൽ ഇറങ്ങിയ CID നസീർ, ലങ്കാദഹനം എന്നീ ബ്ലോക്കബ്സ്റ്റർ ചിത്രങ്ങളിലൂടെയാണ് പ്രേംനസീർ സൂപ്പർ സ്റ്റാറായി മാറുന്നത്.
1980 ൽ റിലീസായ അങ്ങാടിയാണ് ജയനെ സൂപ്പർസ്റ്റാറാക്കി മാറ്റുന്നത്. കേരളം മുഴവൻ മാസങ്ങളോളം അങ്ങാടി നിറഞ്ഞ സദസിലാണ് പ്രദർശിപ്പിച്ചത്.
1986 ൽ റിലീസായ ബ്ലോക്കബ്സ്റ്റർ ചിത്രം രാജാവിന്റെ മകനാണ് മോഹൻലാലിനെ സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയർത്തിയത്. ഇന്ത്യൻ സിനിമ ചരിത്രത്തിൽ 26 ആം വയസിൽ സൂപ്പർസ്റ്റാർ ആയി അംഗീകരിക്കപ്പെടുന്ന ആദ്യ നടനായിരിക്കും മോഹൻലാൽ.
1987 ൽ റിലീസായ ന്യൂ ഡൽഹി എന്ന ചിത്രമാണ് മമ്മൂട്ടിയുടെ സിനിമ ജീവിതത്തിൽ സുപ്രധാന ഏടാവുകയും മമ്മൂട്ടി സൂപ്പർസ്റ്റാറായി അംഗീകരിക്കപ്പെടുകയും ചെയ്തത്.
1994 ൽ ഇറങ്ങിയ കമ്മീഷണറിലൂടെയാണ് ഉജ്ജ്വല പ്രകടനം കാഴ്ചവച്ച സുരേഷ് ഗോപി സൂപ്പർസ്റ്റാറായി അവരോധിക്കപ്പെട്ടതു.
അവസാന സൂപ്പർസ്റ്റാർ ഉയർന്നുവന്നതിനുശേഷം 30 വര്ഷം കഴിഞ്ഞു ദിലീപും ജയറാമും പ്രിത്വിരാജുമൊക്കെ മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവച്ചെങ്കിലും consistent ആയി ബോക്സ് ഓഫീസിൽ തരംഗം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. ടോവിനോ തോമസ് മിന്നൽ മുരളിയിലൂടെയും ദുൾഖർ സൽമാൻ കുറുപ്പിലൂടെയും നിവിൻ പൊളി ഫഹദ് ഫാസിൽ ആസിഫലി തുടങ്ങിയ നടൻമാർ ഒന്ന് രണ്ടു ചിത്രങ്ങളിലൂടെയും ബോക്സ് ഓഫീസിൽ ചലനം ഉണ്ടാക്കിയെങ്കിലും അത് sustain ചെയ്തു പോകാൻ അവർക്ക് സാധിച്ചില്ല.
മാർക്കോ എന്ന ഒറ്റ ചിത്രത്തിലൂടെ ഉണ്ണി മുകുന്ദൻ സൂപ്പർ സ്റ്റാർ പദവിയിലേക്ക് അവരോധിക്കപ്പെടുകയാണ്. കാരണം ഒരു ചിത്രം അതും നായകന്റെ സ്ക്രീൻ പ്രെസൻസ് കൊണ്ട് തീയേറ്ററുകൾ ഇളക്കിമറിക്കുകയും വെറും രണ്ടു ദിവസം കൊണ്ട് 20 കോടിയിലധികം രൂപ worldwide ൽ സ്വരൂപിക്കുകയും ചെയുകയും ചെയ്തത് മലയാള സിനിമയിൽ അപൂർവമായ സംഭവമാണ്. ഈ ട്രെൻഡ് തുടർന്നാൽ മാർക്കോ 150 കോടി കടക്കുകയും ഉണ്ണി മുകുന്ദൻ മലയാള സിനിമയുടെ ആറാമത്തെ സൂപ്പർ സ്റ്റാറായി അവരോധിക്കപ്പെടുകയും ചെയുമെന്നതിൽ യാതൊരു ഒരു സംശയവുമില്ല.
ടി ജ്യോതിഷ്