ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളിയുടെ ക്രിസ്തുമസ്, ന്യൂ ഇയർ ശുശ്രൂഷകൾക്കായും, ഇടവക സംഗമം എന്നീ പരിപാടിക്കായി എത്തിച്ചേർന്ന പരി. പാത്രിയർക്കീസ് ബാവായുടെ മലങ്കര ആഫയർസ് സെക്രട്ടറി അഭിവന്ദ്യ മർക്കോസ്മോർ ക്രിസ്റ്റോഫൊറോസ് തിരുമേനിയെ ബഹ്‌റൈൻ എയർപോർട്ടിൽ വച്ച് മാനേജിംഗ് കമ്മിറ്റി അംഗങ്ങളും,ഇടവകജനങ്ങളും ചേർന്ന് സ്വീകരിച്ചു.
ക്രിസ്‌മസ് ദിവസത്തിലെ ശുശ്രൂഷകൾ 24-ആം തിയ്യതി വൈകിട്ടു 6 മണിക്കു സന്ധ്യാ നമസ്കാരത്തോട് കൂടി സൽമാനിയായിൽ ഉള്ളപള്ളിയിൽ വെച്ചു ആരംഭിക്കും. പള്ളിയുടെ ഈ വർഷത്തെഇടവക സംഗമവും ക്രിസ്‌മസ് & ന്യൂ ഇയർ പ്രോഗ്രാമും ഈ വരുന്ന27-ആം തിയതി വെള്ളിയാഴ്ച , അൽ രാജാ സ്കൂളിൽ വച്ചുവൈകിട്ടു 5 മണി മുതൽ നടത്തപ്പെടുന്നു. അഭിവന്ദ്യ മർക്കോസ്മോർ ക്രിസ്റ്റോഫൊറോസ് തിരുമേനി ക്രിസ്മസ് സന്ദേശംനൽകുന്നു, ബഹ്‌റൈനിലെ പ്രമുഖ വ്യക്തികൾ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
സൺഡേ സ്കൂൾ കുട്ടികൾ, ഭക്ത സംഘടന പ്രവർത്തകർഎന്നിവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ, ക്രിസ്മസ് കരോൾ ഗാനങ്ങൾ എന്നിവ അരങ്ങേറുന്നതാണ്, കുട്ടികൾക്കുള്ള ന്യൂ ഇയർ ഗിഫ്റ്റ് വിതരണവും നടത്തപ്പെടും. പ്രസ്തുത പരിപാടികൾക്ക് ഇടവക വികാരി റവ ഫാദർ ജോൺസ്ജോൺസൺ, ഇടവക മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് താഴെക്കൊടുത്ത നമ്പറുകളിൽ ബന്ധപ്പെടുക
റവ. ഫാദർ ജോൺസ് ജോൺസൺ (വികാരി) 39840243
ശ്രീ. അൻസൺ പി ഐസക് (സെക്രട്ടറി) 39312185
ശ്രീ. എൽദോ വി. കെ (പ്രോഗ്രാം ജനറൽ കൺവീനർ) 39755791