ഗ്രാമി പുരസ്കാര വേദിയിൽ ‘സുതാര്യമായ’ വസ്ത്രം ധരിച്ചെത്തിയതിന്റെ പേരിൽ വേദിയിൽ നിന്ന് പുറത്താക്കപ്പെട്ട വിവാദ ഓസ്ട്രേലിയൻ മോഡൽ ബിയാങ്ക സെൻസൊറിയെ ന്യായീകരിച്ച് ഭർത്താവും ഗായകനുമായ കാന്യേ വെസ്റ്റ്. പ്രശസ്തിക്കു വേണ്ടി ചെയ്തതല്ലെന്നും നഗ്നത ഒരു കലാരൂപമാണെന്നും ഗായകൻ സമൂഹമാധ്യമത്തിൽ കുറിച്ചു. തങ്ങളെപ്പറ്റി പുറത്തുവരുന്ന വാർത്തകൾ അപ്രസക്തമാണ്. ഗ്രാമി പ്രഖ്യാപനത്തിന്റെ പിറ്റേന്ന് ഇന്റർനെറ്റിൽ ഏറ്റവുമധികം ആളുകൾ തിരഞ്ഞത് ബിയാങ്കയുടെ പേരാണ്. ഇതോടുകൂടി ഗ്രാമിയുമായി ബന്ധപ്പെട്ട മറ്റു വാർത്തകൾ പോലും ആരും ശ്രദ്ധിക്കാതായെന്നും കാന്യേ പറയുന്നു.