
‘എനിക്ക് രക്തം തരൂ ഞാന്‍ സ്വാതന്ത്ര്യം തരാം’ എന്ന് പ്രഖ്യാപിച്ച്, ബ്രിട്ടീഷ് കൊളോണിയലിസ്റ്റ് വാഴ്ചക്കെതിരെ പടപൊരുതിയ ധീര ദേശാഭിമാനിയായിരുന്നു സുഭാഷ് ചന്ദ്രബോസ്. ബ്രിട്ടീഷുകാരുടെ ഔദാര്യമല്ല പൂര്‍ണ സ്വരാജാണ് രാജ്യത്തിന് വേണ്ടതെന്ന് ആവശ്യപ്പെട്ട് സ്വേഛാവാഴ്ചയ്ക്കെതിരെ നിരന്തരം കലഹിച്ച വിപ്ലവകാരിയുമായിരുന്നു നേതാജി.
നേതാജിയെക്കുറിച്ച് 10 പ്രധാന വസ്തുതകള്‍
- 1897 ജനുവരി 23നായിരുന്നു നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജനനം. കല്‍ക്കട്ടയിലെ കട്ടക്കില്‍ ജാനകിനാഥ ബോസിന്റെയും പ്രഭാവതി ദേവിയുടെയും പതിനാല് മക്കളില്‍ ഒന്പതാമന്. 1918-ല്‍ തത്വചിന്തയില്‍ ബിരുദം നേടി, കൂടാതെ ഇക്കാലംകൊണ്ടുതന്നെ അസാധാരണമായ ബൗദ്ധിക കഴിവുകള്‍ പ്രകടിപ്പിക്കുകയും ചെയ്തു.
- 1919ല്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസസ് പരീക്ഷയില്‍ ബോസ് നാലാം റാങ്ക് നേടിയെങ്കിലും ബ്രിട്ടീഷുകാരുടെ കീഴിലുള്ള സേവനം നിരസിച്ച് 1921ല്‍ രാജിവച്ചു.
- 1937ല്‍ ബോസ് എമിലി ഷെങ്കലിനെ വിവാഹം കഴിച്ചു, അവര്‍ക്ക് അനിത ബോസ് ഫാഫ് എന്ന മകളുണ്ടായി. അവള് പിന്നീട് പ്രശസ്ത സാമ്പത്തിക വിദഗ്ധയായി.
- സുഭാഷ് ചന്ദ്രബോസിന്റെ സമര്‍പ്പണം ‘രാജ്യസ്നേഹികളുടെ ഇടയിലെ രാജകുമാരന്’ എന്ന വിശേഷണം നേടിക്കൊടുത്തു, മഹാത്മാഗാന്ധിയെയും അദ്ദേഹത്തിന്റെ സംഭാവനകളെയും അംഗീകരിച്ച് നേതാജി സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ഭാഗമായി.
- രണ്ടുതവണ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് നേതാജി. ഗാന്ധിയുമായുള്ള അദ്ദേഹത്തിന്റെ ആശയപരമായ വിജോയിപ്പുകള്‍ ഫോര്‍വേഡ് ബ്ലോക്കിന്റെ രൂപീകരണത്തിലേക്ക് നയിച്ചു.
- ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള തന്റെ കാഴ്ചപ്പാട് പ്രക്ഷേപണം ചെയ്യുന്നതിനായി അദ്ദേഹം ജര്‍മ്മനിയില്‍ ആസാദ് ഹിന്ദ് റേഡിയോ സ്ഥാപിച്ചിരുന്നു.
- 1943 ഒക്ടോബര്‍ 21ന് അദ്ദേഹം, സ്വതന്ത്ര ഇന്ത്യയുടെ താത്കാലിക സര്‍ക്കാരിന് രൂപം നല്‍കുമെന്ന് പ്രഖ്യാപിച്ചു, സ്വാതന്ത്ര്യത്തിനായുള്ള ധീരമായ അവകാശവാദമായിരുന്നു അത്.
- രണ്ടാം ലോകമഹായുദ്ധസമയത്ത് ജപ്പാന്റെ പിന്തുണയോടെ ബ്രിട്ടീഷ് സൈന്യത്തിനെതിരെ പോരാടിയ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയെ അദ്ദേഹം നയിച്ചു.
- ദ ഇന്ത്യന്‍ സ്ട്രഗിള്‍ എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ നിരോധിച്ച അദ്ദേഹത്തിന്റെ പുസ്തകം, ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള വിശദമായ വിവരണം നല്കുന്നു. കൊളോണിയല്‍ ചരിത്രം മനസ്സിലാക്കുന്നതിന് അതിന്റെ വായന അനിവാര്യവുമാണ്.
- 1945ല്‍ ഒരു വിമാനാപകടത്തില്‍ നേതാജി മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ വിയോഗം സംബന്ധിച്ച വ്യക്തതക്കുറവ് അഭ്യൂഹങ്ങള്‍ക്കും ദുരൂഹതകള്‍ക്കും ആക്കം കൂട്ടി.