വാഷിങ്ടൺ: ഏകദേശം 22 ലക്ഷം വരുന്ന പലസ്തീനികളെ സമീപരാഷ്ട്രങ്ങളിലേക്ക് മാറ്റിയ ശേഷം ഗാസ സ്വന്തമാക്കുമെന്ന് ആവർത്തിച്ച് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമനുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം. കഴിഞ്ഞ ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിന് നേർക്ക് നടത്തിയ ആക്രമണത്തിന് പിന്നാലെ ഒരു കൊല്ലത്തിലധികമായി നടന്നുവരുന്ന യുദ്ധത്തെ തുടർന്ന് അതിദാരുണമായ ജീവിതമാണ് പലസ്തീനികൾ നയിക്കുന്നതെന്നും അതിനാൽ ഗാസ വിടുന്നതിൽ പലസ്തീനികൾക്ക് സന്തോഷമേ ഉണ്ടാകുകയുള്ളൂവെന്നും ട്രംപ് പറഞ്ഞു. നോക്കൂ അവർ എങ്ങനെയാണ് ജീവിക്കുന്നതെന്ന്. ആ […]