ഉണ്ണി മുകുന്ദൻ നായകനായെത്തി എത്തി ഹനീഫ് അദേനി സംവിധാനം ചെയ്ത ആക്ഷൻ സിനിമയാണ് മാർക്കോ. ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് ആണ് സിനിമ നിർമിച്ചത്. മലയാളത്തിലെ ഏറ്റവും വയലന്റ് സിനിമയായി പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 100 കോടിക്ക് മുകളിലാണ് നേടിയത്.
നമ്മുടെ സൊസൈറ്റിയിൽ ഉള്ള വയലൻസിന്റെ പത്ത് ശതമാനം പോലും മാർക്കോയിൽ കാണിച്ചിട്ടില്ലെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. വയലൻസ് എന്നത് മനുഷ്യന്റെ പരിണാമത്തിൻ്റെ കൂടി ഭാഗമായ കാര്യമാണെന്ന് ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ ഉണ്ണി മുകുന്ദൻ പറഞ്ഞു.’യുദ്ധങ്ങളിലൂടെയാണ് നമ്മൾ സമാധാനം നേടി എടുത്തത്. എല്ലാത്തിനുമുപരി അതിജീവനമാണ് നമ്മുടെ ലക്ഷ്യം. ഇതെല്ലാം വയലൻസിനെ സ്ക്രീനിൽ കാണിക്കാനുള്ള ഒരു എക്സ്ക്യൂസായി ഞാൻ പറയുന്നില്ല. വയലൻസ് നമ്മുടെ സമൂഹത്തിൽ ഉണ്ടെന്നുള്ളത് ഒരു സത്യമാണ്. അതിന് ഞാൻ വ്യക്തിപരമായി സാക്ഷ്യം വഹിക്കുന്നില്ല എന്നതിൽ ഞാൻ നന്ദിയുള്ളവനായിരിക്കും’, ഉണ്ണി മുകുന്ദൻ പറഞ്ഞു.
ചിത്രം ഫെബ്രുവരി 14ന് സോണി ലിവ് പ്ലാറ്റ്ഫോമിലൂടെ സ്ട്രീം ചെയ്യും. സോണി ലിവ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
The post സമൂഹത്തിൽ നടക്കുന്നതിനേക്കാൾ വലിയ വയലൻസ് ഒന്നും മാർക്കോയിൽ ഇല്ല : ഉണ്ണിമുകുന്ദൻ appeared first on Malayalam Express.