മുംബൈ: സർക്കാരിന്റെ വികസന ഫണ്ട് പ്രതിപക്ഷമായ മഹാ വികാസ് അഘാഡിയിലെ ഒരു ഗ്രാമമുഖ്യന് പോലും ലഭിക്കില്ലെന്നും ഫണ്ട് ആവശ്യമെങ്കിൽ ബിജെപിയിൽ ചേരണമെന്നും മന്ത്രിയും കൊങ്കണിൽ നിന്നുള്ള ബിജെപി നേതാവുമായ നിതേഷ് റാണെ പറഞ്ഞു. മുൻ കേന്ദ്രമന്ത്രിയും മുൻ മുഖ്യമന്ത്രിയുമായ നാരായൺ റാണെയുടെ മകനാണ് നിതേഷ് വിവാദ പ്രസ്താവനകളിലൂടെ വാർത്തകളിൽ പതിവായി ഇടംപിടിക്കുന്ന നേതാവ് കൂടിയാണ്.
“മഹാ വികാസ് അഘാഡിയുടെ ഒട്ടേറെ പ്രവർത്തകർ ഇതിനകം ബിജെപിയിൽ ചേർന്നു. അവശേഷിക്കുന്നവരെയും അതിനായി പ്രോത്സാഹിപ്പിക്കുന്നു. എൻഡിഎ പ്രവർത്തകർക്കു മാത്രമേ ഇനി വികസന ഫണ്ട് ലഭിക്കൂ. അല്ലാത്തവർക്ക് ഒരു രൂപ പോലും ലഭിക്കില്ല“– സിന്ധുദുർഗിൽ ബിജെപി പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കവേ നിതേഷ് പറഞ്ഞു. നിതേഷിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നു പ്രതിപക്ഷം ആരോപിച്ചു.
The post ഫണ്ട് ആവശ്യമെങ്കിൽ ബിജെപിയിൽ ചേരണം: പ്രതിപക്ഷത്തിന് ഒരുരൂപ പോലും നൽകില്ലെന്ന് ബിജെപി നേതാവ് appeared first on Malayalam Express.