തിരുവനന്തപുരം: കാര്യവട്ടം ഗവൺമെൻറ് കോളേജിൽ നടന്നത് ക്രൂരമായ റാഗിങ്. സംഭവത്തിൽ ഒന്നാം വർഷ ബയോടെക്നോളജി വിദ്യാർഥി ബിൻസ് ജോസാണ് പ്രിൻസിപ്പാളിനും കഴക്കൂട്ടം പോലീസിലും റാഗിംങ് പരാതി നൽകിയിരുന്നത്. തുടർന്ന് അന്വേഷണം നടത്തിയ ആൻ്റി റാഗിംങ് കമ്മിറ്റി റാഗിങ് നടന്നതായി സ്ഥിരീകരിച്ചു. മൂന്നാം വർഷ വിദ്യാർത്ഥികളായ ഏഴ് പേർക്കെതിരെയാണ് ബിൻസ് പരാതി നൽകിയിരിക്കുന്നത്. സീനിയർ വിദ്യാർഥികൾ തന്നെ മുറിയിൽ കൂട്ടിയിട്ട് ക്രൂരമായി മർദിച്ചു എന്ന് അതിക്രമത്തിനിരയായ ബിൻസ് പറഞ്ഞു. എങ്ങനെയേയും വീടുപിടിക്കണം, കീശയിൽ തപ്പിനോക്കിയപ്പോൾ അതു കാലി, പിന്നെ […]