ബോളിവുഡ് നടി ആലിയ ഭട്ടിന്റെ പ്രിയപ്പെട്ട ഭക്ഷണമാണ് ബീറ്റ്റൂട്ട് സലാഡ്. പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണരീതിയാണ് താരം പിന്തുടരുന്നത്. ഇത് ചര്‍മ്മത്തിനും വളരെ നല്ലതാണ്. 100 ഗ്രാം ബീറ്റ്റൂട്ടില്‍ 43 കലോറിയും 2.8 ഗ്രാം ഫൈബറും 10 ഗ്രാം കാര്‍ബോഹൈഡ്രേറ്റുമാണ് അടങ്ങിയിരിക്കുന്നത്. ബീറ്റ്റൂട്ടില്‍ നാരുകളും കുറഞ്ഞ കലോറിയും ഉള്ളതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ഇത് സഹായിക്കും.
ചേരുവകള്‍
- ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തത് -1
- തൈര്- 1 കപ്പ്
- ചാട്ട് മസാല-1 സ്പൂണ്‍
- മല്ലിയില-ആവശ്യത്തിന്
- കടുക്-1 സ്പൂണ്‍
- കറിവേപ്പില-ആവശ്യത്തിന്
- ജീരകം-അര സ്പൂണ്‍
- കായം-ഒരു നുള്ള്
തയ്യാറാക്കുന്ന രീതി
ആദ്യം ഒരു പാത്രത്തില്‍ ഗ്രേറ്റ് ചെയ്ത് വച്ചിരിക്കുന്ന ബീറ്റ്റൂട്ട്, തൈര്, മല്ലിയില, കുരുമുളക്, ചാട്ട് മസാല എന്നിവ നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം ഒരു പാനില്‍ ഒരു ടീസ്പൂണ്‍ എണ്ണ ചൂടാക്കി ജീരകം, കടുക്, കായം, കറിവേപ്പില എന്നിവ ചേര്‍ത്ത് വറുത്തെടുത്ത് ഇത് സാലഡിലേക്ക് ചേര്‍ക്കുക. നന്നായി യോജിപ്പിച്ച ശേഷം കഴിക്കാം.