കാണികളിൽ രസം നിറച്ചിരിക്കുകയാണ് ‘പൈങ്കിളി’ എന്ന ചിത്രം. ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത് അനശ്വര രാജൻ, സജിൻ ഗോപു എന്നിവരാണ്. സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. അടുത്തിടെ ശ്രദ്ധേയമായ ‘ഹാർട്ട് അറ്റാക്ക്’, ‘ബേബി’, ‘വാഴ്ക്കൈ’ എന്നീ ഗാനങ്ങൾക്ക് പിന്നാലെ എത്തിയിരിക്കുന്ന ഗാനം ഏറെ വേറിട്ടുനിൽക്കുന്നതാണ്.
‘ലോക്ക് ലോക്ക്’ എന്ന് തുടങ്ങുന്ന ഗാനത്തിന് വിനായക് ശശികുമാറിന്റെ വരികൾ എഴുതി ജസ്റ്റിൻ വർഗ്ഗീസാണ് ഈണം നൽകിയിരിക്കുന്നത്. ജോർജ് പീറ്ററും സുബാൽഷിനിയുമാണ് ഗായകർ. ചിത്രത്തിൽ ഒരു നിർണ്ണായക നിമിഷത്തിൽ ഉള്ളതാണ് ഗാനം.
വാലന്റൈൻസ് ദിനമായ ഫെബ്രുവരി 14നാണ് ചിത്രം റിലീസിനെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നടൻ ശ്രീജിത്ത് ബാബു സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ ‘ആവേശം’ സിനിമയിലൂടെ ശ്രദ്ധേയനായ റോഷൻ ഷാനവാസ് ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ഒരുമിക്കുന്നുണ്ട്. ഫഹദ് ഫാസിൽ ആന്റ് ഫ്രണ്ട്സിന്റേയും അർബൻ ആനിമലിന്റേയും ബാനറിൽ ഫഹദ് ഫാസിൽ, ജിതു മാധവൻ എന്നിവർ ചേർന്നാണ് നിർമ്മാണം.
The post സജിൻ ഗോപു – അനശ്വര ചിത്രം; പൈങ്കിളിയിലെ ‘ലോക്ക് ലോക്ക്’ ഗാനം പുറത്ത് appeared first on Malayalam Express.