കൊച്ചി: കൈക്കൂലിക്കേസിൽ വിജിലൻസിന്റെ റിമാൻഡിലുള്ള എറണാകുളം ആർടിഒ ജെർസൺ ചില്ലറക്കാരനൊന്നുമല്ലെന്നു കണ്ടെത്തൽ. സ്വന്തമായി കൈക്കൂലി വാങ്ങുന്നതു കൂടാതെ കീഴുദ്യോഗസ്ഥരേക്കൊണ്ടും വാങ്ങിക്കും. വാങ്ങിയാൽ മാത്രം പോരാ. കൃത്യമായി ഒരോഹരി ആർടിഒയുടെ പണപ്പെട്ടിയിൽ വീഴുകയും വേണം. വിജിലൻസ് നടത്തിയ അന്വേഷണത്തിൽ ജെർസണിന്റെ പേരിൽ നാല് ലോക്കറുകളും നാല് ബാങ്ക് അക്കൗണ്ടുകളുമുണ്ടെന്ന് വിജിലൻസ് കണ്ടെത്തി. ഇതിൽ രണ്ട് ലോക്കറുകൾ വിജിലൻസ് മരവിച്ചു. കൂടാതെ കീഴുദ്യോഗസ്ഥർക്ക് ജെർസൻ ടാർഗറ്റ് നൽകിയിരുന്നതായും വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. ജിമ്മിലെ വ്യായാമത്തിനു ശേഷം സ്വിമ്മിങ് പൂളിൽ നീന്തി, […]