മാര്‍ക്കോ എന്ന സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് സിനിമക്ക് ശേഷം ഷെരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് പോസ്റ്റര്‍ ക്യൂബ്സ് എന്റര്ടെയ്ന്മെന്റ്സിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്തുവിട്ടു. ‘പ്രൊഡക്ഷന്‍ നമ്പര്‍ 2’ എന്ന പേരില്‍ ഒരു കത്തിയുമായി പുറം തിരിഞ്ഞു നില്ക്കുന്ന താരവും കൂടാതെ മുമ്പിലായി ഒരു വിന്റേജ് മോഡല്‍, തോക്കുമാണ് പോസ്റ്ററില്‍ കാണുന്നത്.
നവാഗതനായ പോള്‍ ജോര്‍ജ് ആണ് സംവിധാനം നിര്‍വ്വഹിക്കുന്നത്. തന്റെ രണ്ടാമത്തെ പ്രൊഡക്ഷന്‍ തന്നെ ഒരു പുതിയ സംവിധായകനെ ഏല്‍പ്പിച്ചു കൊണ്ട് വീണ്ടും പ്രേക്ഷകരുടെ കയ്യടി നേടുകയാണ് നിര്‍മ്മാതാവായ ഷെരീഫ് മുഹമ്മദ്. ചിത്രത്തിന്റേതായി മറ്റ് വിവരങ്ങളൊന്നും തന്നെ അണിയറപ്രവര്‍ത്തകര്‍ നിലവില്‍ പുറത്ത് വിട്ടിട്ടില്ല. എങ്കിലും മലയാളത്തില്‍ നിന്നും മറ്റ് ഭാഷകളില്‍ നിന്നുമായി പ്രഗത്ഭരായ സാങ്കേതിക വിഭാഗം ഈ ചിത്രത്തിനായി ഒരുങ്ങുന്നുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. എന്തായാലും അടുത്ത അപ്ഡേറ്റഡിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
The post പ്രൊഡക്ഷന്‍ നമ്പര്‍ 2: മാര്‍ക്കോ’യ്ക്ക് ശേഷം ക്യൂബ്സ് എന്റര്ടെയ്ന്മെന്റ്സിന്റെ രണ്ടാമത്തെ ചിത്രം വരുന്നു appeared first on Malayalam Express.