ന്യൂഡൽഹി: ഇന്ത്യയിലെ വോട്ടെടുപ്പിൽ ജനകീയ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന് യുഎസ് നൽകിവന്ന 2.1 കോടി ഡോളറിൽ (ഏകദേശം 181.96 കോടി രൂപ) വിവാദം കത്തുന്നു. ഈ വിഷയത്തിൽ കോൺഗ്രസും ബിജെപിയും ആരോപണങ്ങളുമായി നേർക്കുനേർ രംഗത്തെത്തി. ഇന്ത്യൻ ജനാധിപത്യത്തിൽ അന്താരാഷ്ട്ര ഇടപെടൽ നടത്താൻ രാഹുൽ ഗാന്ധി ശ്രമിക്കുന്നതായി ആരോപിച്ചുകൊണ്ട് ബിജെപി നേതാവ് രവിശങ്കർ പ്രസാദ് രംഗത്തെത്തി. ഇതിന് മറുപടിയായി, ട്രംപിന്റെ അവകാശവാദങ്ങൾ “അസംബന്ധം” എന്ന് തള്ളിക്കളഞ്ഞ കോൺഗ്രസ്, വർഷങ്ങളായി ഇന്ത്യൻ സ്ഥാപനങ്ങൾക്ക് യുഎസ്എഐഡി നൽകിയ പിന്തുണ വിശദീകരിക്കുന്ന ഒരു ധവളപത്രം […]