എമ്പുരാനിലെ 5 -ാം ക്യാരക്ടര്‍ പോസ്റ്ററും പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മഞ്ജു വാര്യര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി രാമദാസിന്റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യഭാഗമായ ലൂസിഫറില്‍ ഈ കഥാപാത്രത്തെ അവതരിപ്പിച്ച മഞ്ജു വാര്യര്‍ തന്നെയാണ് എമ്പുരാനിലും ഈ വേഷം കൈകാര്യം ചെയ്യുന്നത്. ക്യാരക്റ്റര്‍ പോസ്റ്ററിന്റെ സ്പെഷ്യല്‍ വിഡിയോയില്‍ താന്‍ അഭിനയിച്ചതില്‍ ഏറ്റവും ശക്തമായ കഥാപാത്രം പ്രിയദര്ശിനിയാണെന്നതില് തനിക്ക് യാതൊരു സംശയവും ഇല്ല എന്നാണ് മഞ്ജു വാര്യര്‍ പറഞ്ഞിരിക്കുന്നത്.
”എന്റെ കരിയറിലെ ഏറ്റവും നല്ല വേഷങ്ങള്‍ എടുത്തു പറയുമ്പോള്‍ അവയില്‍ മിക്കതും ലാലേട്ടനോടൊപ്പം അഭിനയിച്ചവയാണ്. എമ്പുരാനിലും വര്‍ക്ക് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷം. വളരെയധികം ആസ്വദിച്ച് ചെയ്ത ഒരു കഥാപാത്രമാണ് പ്രിയദര്‍ശിനിയുടേത്. കഥാപാത്രത്തിനുള്ളിലെ സംഘര്‍ഷങ്ങളും സങ്കീര്‍ണതകളും എന്നെ എത്രയൊക്കെ ആകര്‍ഷിച്ചിട്ടുണ്ടോ അത്ര തന്നെ വെല്ലുവിളികളും സമ്മാനിച്ചിട്ടുണ്ട്” മഞ്ജു വാര്യര്‍ പറയുന്നു.
അണിയറപ്രവര്‍ത്തകര്‍ ഇതിനു മുന്‍പ് പുറത്തു വിട്ട ക്യാരക്റ്റര്‍ പോസ്റ്റര്‍ ആന്‍ഡ്രിയ തിവാഡര്‍ അവതരിപ്പിച്ച മിഷേല്‍ മെഹ്നൂനിന്റെ ആയിരുന്നു. ലൂമിന, ഇന്‍സൈഡ് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളുടെ ശ്രദ്ധേയയായ നടിയാണ് ആന്‍ഡ്രിയ തിവാഡര്‍.
The post എന്റെ കരിയറിലെ ഏറ്റവും നല്ല വേഷം: പ്രിയദര്‍ശിനി രാംദാസിനെക്കുറിച്ച് മഞ്ജു വാര്യര്‍ appeared first on Malayalam Express.