തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന് ഇരയായ നാലു പേരുടെ മൃതദേഹങ്ങള്‍ അല്പസമയത്തിനകം സംസ്കരിക്കും. ലത്തീഫ്, സല്‍മ ബീവി, ഷാഹിദ എന്നിവരുടെ മൃതദേഹങ്ങള്‍ പാങ്ങോട് മദ്രസയില്‍ ഇപ്പോള്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. അഫ്സാന്റെ മൃതദേഹം പേരുമല എല്‍ പി എസിലാണ് പൊതുദര്‍ശനത്തിന് വച്ചത്. നാലു പേരുടെയും സംസ്കാര ചടങ്ങുകള്‍ പാങ്ങോട് മദ്രസയില്‍ ആരംഭിച്ചു. മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമാണ് മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വച്ചത്. ഫര്‍സാനയുടെ മൃതദേഹം ചിറയില്‍കീഴില്‍ അല്പസമയം മുന്‍പ് സംസ്കരിച്ചിരുന്നു. അതിനിടെ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ പ്രതി അഫാനെ പൊലീസ് […]