ബോബന് സാമുവല്‍ സൗബിൻ ഷാഹിറിനെ നായകനാക്കി സംവിധാനം ചെയ്ത മച്ചാന്റെ മാലാഖ എന്ന സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു. ചിത്രം നാളെയാണ് തിയേറ്ററിൽ എത്തുന്നത്. മഞ്ഞുമ്മൽ ബോയ്സിന് ശേഷം സൗബിൻ നായകനായെത്തുന്ന ചിത്രമാണിത്. നമിത പ്രമോദ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് ഏബ്രഹാം മാത്യു നിർമ്മിക്കുന്ന ചിത്രമാണിത്. ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, മനോജ് കെ.യു , ശാന്തികൃഷ്ണ, വിനീത് തട്ടിൽ, ആര്യ (ബഡായി), ആൽഫി പഞ്ഞിക്കാരൻ, ശ്രുതി ജയൻ, രാജേഷ് പറവൂർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
സംവിധായകൻ ജക്സൻ ആന്റണിയുടെ കഥക്ക് അജീഷ് പി തോമസ് തിരക്കഥ രചിക്കുന്നു. സംഗീതം – ഔസേപ്പച്ചൻ. ഛായാഗ്രഹണം – വിവേക് മേനോൻ, എഡിറ്റർ രതീഷ് രാജ്, കലാസംവിധാനം -സഹസ് ബാല, മേക്കപ്പ് – ജിതേഷ് പൊയ്യ, ഡിസൈൻ അരുൺ മനോഹർ.
The post സൗബിൻ – നമിത ചിത്രം ; മച്ചാന്റെ മാലാഖ’യുടെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു appeared first on Malayalam Express.