ന്യൂയോര്‍ക്ക്: പ്രശസ്ത അമേരിക്കന്‍ ടെലിവിഷന്‍ താരം മിഷേല്‍ ട്രാഷ്റ്റന്‍ബെര്‍ഗ് (39) അന്തരിച്ചു. പ്രാദേശികസമയം ബുധനാഴ്ച രാവിലെ എട്ടുമണിയോടെ മാന്‍ഹാട്ടനിലെ അപ്പാര്‍ട്ട്മെന്റിലാണ് നടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
എമര്‍ജന്‍സി മെഡിക്കല്‍സംഘം അപ്പാര്‍ട്ട്മെന്റില്‍ എത്തിയപ്പോള്‍ നടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയെന്നും നേരത്തെതന്നെ മരണം സംഭവിച്ചതായി സ്ഥിരീകരിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. മരണത്തില്‍ ദുരൂഹതകളൊന്നും സംശയിക്കുന്നില്ലെന്ന് പോലീസ് അറിയിച്ചു.
അമേരിക്കന്‍ ടി.വി. സീരിസുകളിലൂടെ ശ്രദ്ധേയയായ മിഷേല്‍ അടുത്തിടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു.മൂന്നാംവയസ്സില്‍ ടി.വി. പരസ്യചിത്രങ്ങളിലൂടെയായിരുന്നു മിഷേലിന്റെ അഭിനയരംഗത്തേയ്ക്കുള്ള അരങ്ങേറ്റം. പിന്നാലെ ബാലതാരമായി ടി.വി. സീരീസുകളിലും തിളങ്ങി.
The post നടി മിഷേൽ ട്രാഷ്റ്റൻബെർഗ് ഫ്ളാറ്റിൽ മരിച്ചനിലയിൽ appeared first on Malayalam Express.