ഗാസയെ തന്റെ വരുതിയലാക്കാന് ഇസ്രയേല്‍ അടക്കമുള്ള വമ്പന്മാരെ കളത്തിലിറക്കി ട്രംപ് പല നെറികേടുകളും കാണിച്ചത് നമ്മള് കണ്ടതാണ്. ഗാസയെ പശ്ചിമേഷ്യയുടെ ഒരു ‘റിവിയേര’ ആക്കി മാറ്റുമെന്നായിരുന്നു വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തോടൊക്കെ അടുപ്പിച്ച് ട്രംപ് പറഞ്ഞിരുന്നത്. യുദ്ധത്തില്‍ തകര്‍ന്ന ഗാസ മുനമ്പിനെ ഒരു ആഡംബര വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു എന്നായിരുന്നു പ്രസ്താവനകളെല്ലാം വ്യക്തമാക്കിയിരുന്നത്. തന്റെ പ്രതിജ്ഞകളെല്ലാം ഊട്ടിയുറപ്പിക്കുകയാണ് ട്രംപ് വീണ്ടും. അത് തെളിയിക്കുന്ന ഏറ്റവും വലിയ ഉദാഹരണമാണ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ ട്രംപ് പങ്കിട്ട ഒരു വീഡിയോ. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ നിര്‍മ്മിച്ച ട്രംപിന്റെ സ്വപ്നത്തിലെ ഗാസയാണ് വീഡിയോയില്‍ ദൃശ്യമാകുന്നത്. ദശലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടിരിക്കുന്നത്.
Also Read: അടിത്തറയിളകി, സംഘർഷം തീർന്നാലും മടങ്ങി വരവില്ല, യുക്രെയ്ൻ വിട്ടോടിയത് ലക്ഷങ്ങൾ
ഗാസയില്‍ നിലനില്‍ക്കുന്ന മാനുഷിക പ്രതിസന്ധിക്ക് യാതാെരു വിലയും കല്‍പ്പിക്കാത്ത തരത്തിലുള്ള കാര്യങ്ങളാണ് വീഡിയോയില്‍ തെളിയുന്നത്. മാത്രമല്ല വലിയ തോതിലുള്ള വിമര്‍ശനങ്ങളും വീഡിയോ നേരിടുന്നുണ്ട്. ട്രംപ് അനുകൂലികള്‍ വരെ ഈ വീഡിയോയെ അധിക്ഷേപിക്കുന്നു എന്നതാണ് എടുത്ത് പറയേണ്ടത്. അങ്ങേയറ്റം വെറുപ്പുളവാക്കുന്നത് എന്നാണ് അവര്‍ പറയുന്നതെന്നാണ് അന്തരാഷ്ട്ര മാധ്യമമായ ഫസ്റ്റ്പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്. ഗാസ 2025… അടുത്തത് എന്താണ്?’ എന്ന തലക്കെട്ടിലുള്ള 33 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ട്രംപ് പുറത്ത് വിട്ടത്. 2023 ഒക്ടോബര്‍ 7-ന് നടന്ന ആക്രമണത്തില്‍ ഇസ്രയേലിന്റെ വ്യാപകമായ ബോംബാക്രമണത്തെത്തുടര്‍ന്ന് തകര്‍ന്ന ഗാസയുടെ നിലവിലെ അവസ്ഥയിലാണ് വീഡിയോ ആരംഭിക്കുന്നത്.

നഗ്നപാദരായി ഗാസയിലെ തകര്‍ന്ന കെട്ടിടാവശിഷ്ട്ടങ്ങള്ക്കിടയിലൂടെ ഓടിനടക്കുന്ന പലസ്തീന് കുരുന്നുകളെ ഇതില്‍ കാണാം. ട്രംപിന്റെ ചിത്രമുള്ള സ്വര്‍ണ ബലൂണ്‍ പിടിച്ച് നടക്കുന്ന ഒരു കുട്ടിയും തിരക്കേറിയ മാര്‍ക്കറ്റിലൂടെ കടന്നുപോകുന്ന ആളുകളും വാഹനങ്ങളും നഗരമധ്യത്തില്‍ ‘ട്രംപ് ഗാസ’ എന്ന ബോര്‍ഡുള്ള ഒരു വലിയ കെട്ടിടവും വിഡിയോയിലുണ്ട്. അംബരചുമ്പികളായ കെട്ടിടങ്ങളും ആകാശത്ത് നിന്ന് ഡോളര്‍ പെയ്തിറങ്ങുന്നതും വിഡിയോയിലുണ്ട്. തിരക്കേറിയ മാര്‍ക്കറ്റുകള്‍, സ്ട്രിപ്പ് ക്ലബ്ബുകള്‍, ബീച്ച് എന്നിവയും ട്രംപിന്റെ ഗാസയില്‍ ഉള്‍പ്പെടുത്തുമെന്നാണ് വിഡിയോയിലുള്ളത്. ഈന്തപനകള്‍ക്ക് ചുറ്റുമായി ഡോണള്‍ഡ് ട്രംപിന്റെ പൂര്‍ണകായ പ്രതിമയാണ് വീഡിയോയിലെ ഏറ്റവും വലിയ ആകര്‍ഷണം. ട്രംപിന്റെ ഉറ്റ ചങ്ങാതി ഇലോണ്‍ മക്സ്, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവരും വിഡിയോയിലുണ്ട്. എല്ലാവരും ബീച്ചിലിരിക്കുന്നതും, ഭക്ഷണം കഴിക്കുന്നതും, ക്ലമ്പുകളില്‍ നൃത്തം ചെയ്യുന്നതുമെല്ലാം വിഡിയോയില്‍ കാണാം.
കഴിഞ്ഞില്ല, തെരുവുകളില്‍ സ്പോര്‍ട്സ് കാറുകളും, പ്രശസ്തമായ എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന്റെ മാതൃകയില്‍ നിര്‍മ്മിച്ച ഒരു വലിയ കെട്ടിടവും ട്രംപിന്റെ മിനിയേച്ചറുകളും അവിടെയുണ്ട്. അമേരിക്കന്‍ താല്പര്യങ്ങള്ക്കപ്പുറം, ഒരു ബിസ്സിനസ്സുകാരന്റെ ഗൂഡ നീക്കങ്ങളാണ് ഇതില്‍ തെളിയുന്നതെന്നതില് സംശയമൊന്നുമില്ല. നൈറ്റ് ക്ലബില്‍ ട്രംപ് നര്‍ത്തകിമാര്‍ക്കൊപ്പം നൃത്തം ചെയ്യുന്നതും മസ്ക് ബീച്ചില്‍ പണം എറിയുന്നതും, ട്രംപും, നെതന്യാഹുവും ബീച്ചില്‍ ജ്യൂസ് കുടിച്ച് വെയില് കായുന്നതും എല്ലാം വിഡിയോയില്‍ കാണാവുന്നതാണ്. അമേരിക്കയില്‍ വെച്ച് നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം സംഘടിപ്പിച്ച ഒരു വാര്‍ത്താസമ്മേളനത്തിലാണ് ഗാസ ഏറ്റെടുക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നത്.

‘ഗാസയെ അമേരിക്ക ഏറ്റെടുക്കുമെന്നും ഗാസയിലെ ബോംബും ആയുധങ്ങളും നീക്കം ചെയ്യാനുള്ള ഉത്തരവാദിത്വം ഞങ്ങള്‍ ഏറ്റെടുക്കുമെന്നും സ്ഥലം നിരപ്പാക്കി പൊളിഞ്ഞ കെട്ടിടങ്ങള്‍ ഒഴിവാക്കും എന്നൊക്കെയായിരുന്നു ട്രംപിന്റെ പ്രസ്താവനകള്‍. ഗാസയുടെ വികസനത്തിനായി 2.1 ദശലക്ഷം പലസ്തീനികളെ കുടിയൊഴിപ്പിക്കാനും ഒരു ‘റിവിയേര’ സൃഷ്ടിക്കാനുമുള്ള ആശയം പറഞ്ഞ് തീരും മുന്നെയാണ് വീഡിയോ പുറത്തുവരുന്നത്. അതും ട്രംപിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്ന് തന്നെയാണ് ഇത് പുറത്ത് വന്നതാണ് എടുത്ത് പറയേണ്ടത്.
ഗാസയിലെ ജനങ്ങള്‍ മിഡില്‍ ഈസ്റ്റിലെ മറ്റു രാജ്യങ്ങളിലേക്ക് മാറണമെന്നായിരുന്നു ട്രംപിന്റെ ആവശ്യം. എന്നാല്‍ ഇതിനായി ട്രംപ് ശുപാര്‍ശ ചെയ്ത രാജ്യങ്ങള്‍ എല്ലാം ഒന്നടങ്കം ഈ ആവശ്യം തള്ളിയിരുന്നു. പക്ഷെ പദ്ധതികളില്‍ നിന്നും പിന്നോട്ട് പോകാന്‍ ട്രംപ് ഉദ്ദേശിക്കുന്നില്ല എന്നാണ് അവസാനം വന്ന വീഡിയോയും വ്യക്തമാക്കുന്നത്. പക്ഷെ അങ്ങനെ ഒരു ആഗ്രഹത്തിന്റെ പേരില്‍ ട്രംപ് ഇനി ഗാസയില്‍ കാലുകുത്തിയാല്‍ അത് ഇറാന്, യെമന്‍ തുടങ്ങിയ രാഷ്ട്രങ്ങളെ പ്രകോപിപ്പിക്കുകയും കടുത്ത സംഘര്‍ഷത്തിന് ആ സാഹസം തിരികൊളുത്തുകയും ചെയ്തേക്കാമെന്ന സാധ്യതയും തള്ളിക്കളയാനാകില്ല.

അതേസമയം, ഗാസയെ പരിവര്‍ത്തനം ചെയ്യാന്‍ ഈ പദ്ധതിക്ക് കഴിയുമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അഭിപ്രായപ്പെട്ടത്. എന്നിരുന്നാലും, കുടിയിറക്കപ്പെട്ട ഗാസ നിവാസികള്‍ തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ ‘ഭീകരതയെ നിരാകരിക്കണം’ എന്നാണ് അദ്ദേഹം പറഞ്ഞത്. ഗാസക്കാരെ ഉള്‍ക്കൊള്ളുന്ന ഒരു രാഷ്ട്രത്തെ തിരിച്ചറിയുക എന്നതാണ് പ്രധാന തടസ്സമെന്ന് അദ്ദേഹം പ്രസ്താവിക്കുകയും സൗദി അറേബ്യയില്‍ ഒരു പലസ്തീന് രാഷ്ട്രം സൃഷ്ടിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. പക്ഷെ മനുഷ്യാവകാശ സംഘടനകള്‍, ഐക്യരാഷ്ട്രസഭയും ഈ രീതിയെ വംശീയ ഉന്മൂലനമെന്നാണ് വിശേഷിപ്പിച്ചത്. ഈ പോസ്റ്റിന് ഡെമോക്രാറ്റുകളില്‍ നിന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ പിന്തുണക്കാരില്‍ നിന്നും വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.
Also Read: ഇറാനിലെ യുറേനിയം ആറ് ആണവ ബോംബുകൾക്ക് തുല്യം, ട്രംപിന് ഇറാന്റെ മുന്നറിയിപ്പ്
മിഷിഗണിലെ ഡിയര്‍ബോണിലുള്ള മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ സിഇഒയും സ്ഥാപകനുമായ ഫെയ് നെമര്‍, ചജഞന് നല്കിയ പ്രസ്താവനയില്‍, വീഡിയോയെ ‘കുറ്റകരവും സമാധാന ചര്‍ച്ചകള്‍ക്ക് വിപരീതഫലം നല്കുന്നതുമാണ്’ എന്നാണ് പറഞ്ഞത്. കൂടാതെ, ‘ട്രംപിന്റെ ഗാസ’ എന്ന ആശയം ആ പ്രദേശത്ത് താമസിക്കുന്ന പലസ്തീനികളുടെ സംസ്കാരങ്ങളോടും താല്പ്പര്യങ്ങളോടും യോജിക്കുന്നതല്ലെന്ന് ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗവും വക്താവുമായ ബാസെം നയിം പറഞ്ഞു. ഗാസ പുനര്‍നിര്‍മ്മിക്കപ്പെടുന്നതും സാമ്പത്തികമായി പുനരുജ്ജീവിപ്പിക്കപ്പെടുന്നതും തങ്ങളുടെ കുട്ടികള്‍ക്ക് മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കുന്നതും കാണുന്ന ദിവസത്തിനായി ഗാസയിലെ ജനങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്,. പക്ഷേ ഈ ആശയത്തിനുള്ളില്‍ അത് നടപ്പിലാകില്ല. ഇതൊരു ജയില്‍ സാഹചര്യമാണ് സൃഷ്ടിക്കുക. ജയില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനല്ല. മറിച്ച് ജയിലിനെയും ജയിലറെയും ഒഴിവാക്കാനാണ് ഞങ്ങള്‍ പാടുപെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
വീഡിയോ കാണാം…
The post ഗാസയെ റിസോർട്ടാക്കി, കൂട്ടിന് മസ്കും നെതന്യാഹുവും, ഈ പ്ലാൻ ട്രംപിന്റെ കൈവിട്ട കളി appeared first on Malayalam News, Kerala News, Political News | Express Kerala.