റിലീസായി മൂന്നാം വാരത്തിലും തിയേറ്ററുകളിലാകെ തരംഗം തീർത്ത് കൊണ്ട് മികച്ച കളക്ഷൻ നേട്ടവുമായി മുന്നോട്ട് പോകുകയാണ് ബ്രോമൻസ് ചിത്രം. ഫാമിലി പ്രേക്ഷകരുടെ ഇഷ്ട സിനിമയായി ബ്രോമൻസ് മാറിയിരിക്കുകയാണ്. ചിരിയും, സസ്പെൻസും, പ്രണയവും സൗഹൃദവും, ആക്ഷനും നിറച്ച് ബ്രോമാൻസ് തീയറ്ററുകളില്‍ ഗംഭീരമായി ഓടുകയാണ്.
മൂന്നാം ആഴ്ചയിലും മോശമല്ലാത്ത ബുക്കിങ് ആണ് പടത്തിന് ലഭിക്കുന്നത്. ജോ ആൻഡ് ജോ, 18 പ്ലസ്, എന്നീ സിനിമകൾക്ക് ശേഷം അരുൺ ഡി ജോസ് സംവിധാനത്തിൽ യുവനിര അണിനിരക്കുന്ന ബ്രോമാൻസ് സോഷ്യൽ മീഡിയയിലും ക്യാമ്പസുകളിലും ഒരേപോലെ തരംഗം തീർത്ത് കൊണ്ടാണ് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരുന്നത്.
മലയാള സിനിമയിലെ യൂത്ത് ഐക്കണുകളായ മാത്യൂ തോമസ്, അർജുൻ അശോകൻ, സംഗീത് പ്രതാപ്, മഹിമ നമ്പ്യാർ എന്നിവരെല്ലാം സിനിമയിൽ മികച്ച പെർഫോമൻസുമായി എത്തുന്നുണ്ട്. ബിനു പപ്പു, കലാഭവൻ ഷാജോൺ, ശ്യാം മോഹൻ തുടങ്ങിയവും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവഹിക്കുന്നത്. അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
The post മൂന്നാം വാരത്തിലും തിയേറ്ററുകളിലാകെ തരംഗം തീർത്ത് ബ്രോമാൻസ് appeared first on Malayalam Express.