സാൻ ഫ്രാൻസിസ്കോ: ഹോളിവുഡ് നടൻ ജീൻ ഹാക്മാനെയും (95) പിയാനിസ്റ്റായ ഭാര്യ ബെറ്റ്സി അരക്കാവയെയും (64) മരിച്ച നിലയിൽ കണ്ടെത്തി.ബുധനാഴ്ച ഉച്ചയ്ക്ക് ന്യൂമെക്സിക്കോ സംസ്ഥാനത്തെ സാന്ത ഫേ നഗരത്തിലെ വസതിയിലാണു മൃതദേഹങ്ങൾ കണ്ടെത്തിയതെന്നു പോലീസ് അറിയിച്ചു. മരണകാരണം വ്യക്തമല്ല.
ഇവരുടെ നായയുടെ ജഡവും അടുത്തുണ്ടായിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും പുറത്തുനിന്നുള്ള ഇടപെടൽ ഇല്ലെന്നാണു പ്രാഥമിക നിഗമനമെന്നും പോലീസ് അറിയിച്ചു.
രണ്ടു തവണ ഓസ്കർ പുരസ്കാരം സ്വന്തമാക്കിയ ഹാക്മാൻ ജനിച്ചത് കലിഫോർണിയയിലെ സാൻ ബെർണാർഡിനോയിലാണ്. 16-ാം വയസിൽ പ്രായം മറച്ചുവച്ച് മറീൻ കോറിൽ ചേർന്നു. നാലരവർഷത്തെ സൈനികസേവനത്തിനുശേഷം തിരിച്ചെത്തി ന്യൂയോർക്കിൽ ജേർണലിസം പഠനവും ജോലിയുമായി കഴിയുന്നതിനിടെ അഭിനയമോഹവുമായി കലിഫോർണിയയിൽ തിരിച്ചെത്തുകയായിരുന്നു. ആറു പതിറ്റാണ്ടു നീണ്ട അഭിനയജീവിതത്തിനിടെ നൂറോളം വേഷങ്ങൾ അവതരിപ്പിച്ചു.
The post ഹോളിവുഡ് നടൻ ജീൻ ഹാക്മാനും ഭാര്യയും മരിച്ച നിലയിൽ appeared first on Malayalam Express.