അജിത്ത് കുമാറിനെ നായകനാക്കി അധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗുഡ് ബാഡ് അഗ്ലി’. ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. ഒന്നര മിനിറ്റ് ആണ് ടീസറിന്റെ ദൈര്‍ഘ്യം. തൃഷ നായികയാവുന്ന ചിത്രത്തില്‍ സുനില്‍, പ്രസന്ന, അര്ജുന് ദാസ് തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ദേവി ശ്രീ പ്രസാദ് ആണ് സംഗീത സംവിധായകന്.
മൈത്രി മൂവി മേക്കേഴ്സ് ആണ് ഗുഡ് ബാഡ് അഗ്ലി നിര്‍മ്മിക്കുന്നത് എന്നതും ആരാധകരുടെ പ്രതീക്ഷ കൂട്ടുന്നുണ്ട്. ഏപ്രില്‍ 10 നാണ് ചിത്രത്തിന്റെ റിലീസ്. മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം അധിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിന് ഹൈപ്പ് ഉണ്ട്. ഛായാഗ്രഹണം അഭിനന്ദന് രാമാനുജമാണ്. വിജയ് വേലുക്കുട്ടിയാണ് എഡിറ്റര്‍. അജിത്ത് കുമാറിന്റെ കരിയറിലെ 63-ാം ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി.
The post അജിത്ത് ചിത്രം; ‘ഗുഡ് ബാഡ് അഗ്ലി’യുടെ ടീസര്‍ പുറത്തെത്തി appeared first on Malayalam Express.