മമ്മൂട്ടി തന്റെ കാമറയില്‍ മറ്റുള്ളവര്‍ക്കായി എടുത്തുകൊടുക്കുന്ന ചിത്രങ്ങളും വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് എംപി ഹൈബി ഈഡന്. ‘ഇത് ഒരു മമ്മൂട്ടി ചിത്രം, ചാമ്പിക്കോ’ എന്ന ക്യാപ്ഷനോടെയാണ് ഹൈബി ഈഡന് മമ്മൂട്ടിയോടൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ബിലാല്‍ തീം സോങ്ങിന്റെ അകമ്പടിയോടെയാണ് ഹൈബി ഈഡന് ചിത്രം ഷെയര്‍ ചെയ്തത്.
കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ ഒരു ലൊക്കേഷന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ജിതിന് കെ ജോസ് സംവിധാനം ചെയ്ത കളങ്കാവലിലെ ഗെറ്റപ്പാണ് ട്രെന്‍ഡായത്. മുടി ചീകി പിന്നിലേക്കാക്കി, കൂളിംഗ് ഗ്ലാസ് വെച്ച് നീല ഷര്‍ട്ടും പാന്റും ധരിച്ച് നടന്ന് പോകുന്ന മമ്മൂട്ടിയുടെ വീഡിയോ ആണ് ട്രെന്‍ഡിങ് ആയിരിക്കുന്നത്. നേരത്തെ ഈ ലുക്കിലുള്ള സ്റ്റില്‍ പുറത്തുവന്നിരുന്നു.
The post ‘ചാമ്പിക്കോ’; കാമറയുമായി മമ്മൂട്ടി, ‘മോഡല്‍’ ഹൈബി ഈഡന്, ഫോട്ടോ വൈറൽ appeared first on Malayalam Express.