കൊച്ചി: സഹപാഠികളുടെ ക്രൂരമായ നായ്ക്കുരണ പൊടി പ്രയോഗത്തിൽ ദുരിതമനുഭവിക്കുന്ന പത്താം ക്ലാസ് വിദ്യാർഥിനിയുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ കുട്ടിയുടെ മൊഴി ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ വീട്ടിലെത്തിയാണ് രേഖപ്പെടുത്തിയത്. കൂടാതെ അധ്യാപകരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. നായ്ക്കുരണ പൊടി എറിഞ്ഞ വിദ്യാർഥിയും പത്താം ക്ലാസിൽ ആയതിനാൽ പരീക്ഷ കഴിഞ്ഞ ശേഷമാകും ഇവരുടെ മൊഴി രേഖപ്പെടുത്തുക. സഹപാഠികളുടെ ക്രൂര വിനോദത്തിൽ കടുത്ത ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ബോർഡ് പരീക്ഷ പോലും എഴുതാനാവാത്ത അവസ്ഥയിലാണ് കാക്കനാട് തെങ്ങോട് ഗവ. സ്കൂളിലെ […]