വായില്‍ മത്സ്യം കുടുങ്ങി 26 കാരന് മരിച്ചു. കായംകുളം പുതുപ്പള്ളിയിലാണ് സംഭവം. പുതുപ്പള്ളി തയ്യില്‍ തറ അജയന്റെ മകന് ആദര്‍ശ് ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. ( 26-) ചൂണ്ട ഇട്ട് മീന്‍ പിടിക്കുന്നതിനിടയില്‍ കിട്ടിയ മത്സ്യത്തെ കടിച്ചു പിടിച്ചപ്പോള്‍ മത്സ്യം ഉള്ളിലേക്ക് കടന്നുപോയി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ ആയില്ല. കരട്ടി എന്ന മത്സ്യമാണ് വായില്‍ കുടുങ്ങിയത്.
മറ്റൊരു മീനിനെ പിടിക്കാനായി ചൂണ്ടയില്‍ വേഗം ഇര കോര്‍ക്കാന്‍ വേണ്ടിയാണ് മത്സ്യത്തെ വായില്‍ വെച്ചത്. ഈ സമയത്താണ് മീന്‍ വായിക്കുള്ളിലേക്ക് പോയത്. അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചിരുന്നു.
The post വായില്‍ മത്സ്യം കുടുങ്ങി യുവാവിന് ദാരുണമരണം; സംഭവം കേരളത്തില്‍ appeared first on Malayalam News, Kerala News, Political News | Express Kerala.