വാഷിങ്ടൻ: യുക്രെയ്നനു നാളിതുവരെ നൽകിക്കൊണ്ടിരുന്ന എല്ലാ സൈനിക സഹായവും നിർത്തി യുഎസ്. കഴിഞ്ഞദിവസം യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്കിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള വാഗ്വാദത്തിന്റെ പിൻതുടർച്ചയായാണ് കടുത്ത നടപടിയെടുത്തത്. അതേസമയം യുഎസിന്റെ സഹായമില്ലാതെ യുദ്ധത്തിൽ റഷ്യയെ നേരിടാൻ യുക്രെയ്നു പ്രയാസമാകുമെന്നാണു വിലയിരുത്തൽ. ‘‘സമാധാനത്തിനു വേണ്ടിയാണു താൻ നിലകൊള്ളുന്നതെന്നു യുഎസ് പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. ആ ലക്ഷ്യത്തിൽ യുഎസിന്റെ പങ്കാളികളും ചേരണമെന്നാണ് ആഗ്രഹം.’’– വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ സെലെൻസ്കിയുടെ ഓഫിസ് പ്രതികരിച്ചിട്ടില്ല. ഇന്ത്യയ്ക്കിതു […]