സാധാരണയായി നമ്മൾ പേസ്റ്റ് ഉപയോഗിക്കുന്നത് പല്ലു തേക്കാൻ അല്ലെ? എന്നാൽ പേസ്റ്റ് കൊണ്ട് അടുക്കള വൃത്തിയാക്കാൻ പറ്റുമോ? പറ്റും. കടുത്ത കറകൾ തുടങ്ങി കഠിനമായ ദുർഗന്ധത്തെ വരെ എളുപ്പത്തിൽ നീക്കാൻ ടൂത്ത് പേസ്റ്റ് കൊണ്ട് സാധിക്കും.
എന്നാൽ പേസ്റ്റ് ഉപയോഗിച്ച് വൃത്തിയാക്കുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. പേസ്റ്റിൽ അടങ്ങിയിരിക്കുന്ന ഫ്ലൂറൈഡ് വസ്തുക്കൾ കേടുപാട് വരുത്താൻ സാധ്യതയുയുണ്ട്. അതുകൊണ്ട് തന്നെ പഴയ, വെള്ള നിറത്തിലുള്ള പേസ്റ്റ് വേണം വൃത്തിയാക്കാൻ വേണ്ടി എടുക്കേണ്ടത്. അത്തരത്തിൽ പേസ്റ്റ് കൊണ്ട് എന്തൊക്കെ വൃത്തിയാക്കാൻ പറ്റുമെന്ന് നോക്കിയാലോ?
ഗ്ലാസ്, സെറാമിക് സ്റ്റൗ ടോപ്
പോറലോ പാടുകളോ ഉണ്ടാകാത്ത രീതിയിൽ വേണം ഗ്ലാസ് അല്ലെങ്കിൽ സെറാമിക് കൊണ്ടുള്ള സ്റ്റൗ ടോപ്പുകൾ വൃത്തിയാക്കാൻ. അങ്ങനെ പോറൽ ഇല്ലാതെ വൃത്തിയാക്കാൻ പറ്റിയ നല്ലൊരു ഉപാധിയാണ് ടൂത്ത് പേസ്റ്റ്. സ്റ്റൗവിന്റെ ടോപ്പിൽ കുറച്ച് പേസ്റ്റ് പുരട്ടിയതിന് ശേഷം തുണി അല്ലെങ്കിൽ സ്പോഞ്ച് ഉപയോഗിച്ച് ഉരച്ച് വൃത്തിയാക്കണം. കഴുകിയതിന് ശേഷം മുഗൾ ഭാഗം തുടച്ചെടുക്കാവുന്നതാണ്.
Also Read: കൊളസ്ട്രോൾ വില്ലനോ? ഭക്ഷണത്തിൽ ഈ മാറ്റങ്ങൾ വരുത്തി നോക്കൂ
സ്റ്റെയിൻലെസ് സ്റ്റീൽ സിങ്ക്
നിങ്ങളുടെ സിങ്കിനെ മിന്നിത്തിളങ്ങുന്ന രീതിയിൽ മാറ്റിയെടുക്കാൻ ടൂത്ത് പേസ്റ്റ് കൊണ്ട് സാധിക്കും. ഒരു തുണിയോ സ്പോഞ്ചോ എടുത്ത് അതിലേക്ക് കുറച്ച് ടൂത്ത് പേസ്റ്റ് തേച്ച് കൊടുക്കണം. ശേഷം സിങ്ക് ഉരച്ച് കഴുകാവുന്നതാണ്. ടൂത്ത് പേസ്റ്റിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്റ്റീരിയൽ ഗുണങ്ങൾ ഏത് കടുത്ത കറയേയും എളുപ്പത്തിൽ നീക്കം ചെയ്യുന്നു.

കട്ടിങ് ബോർഡ്
പച്ചക്കറികൾ മുറിക്കാൻ നമ്മൾ കട്ടിങ് ബോർഡുകൾ ഉപയോഗിക്കാറില്ലേ? നിരന്തരം പച്ചക്കറി മുറിക്കുന്നതിലൂടെ അതിൽ കറയും വരാറുണ്ട്. ആ കറ പോകാൻ ഇനി ടൂത്ത് പേസ്റ്റ് ഉപയോഗിച്ചാൽ മതി. കട്ടിങ് ബോർഡിൽ ടൂത്ത്പേസ്റ്റ് പുരട്ടിയതിന് ശേഷം ഉരച്ച് കഴുകിയാൽ കറകൾ എളുപ്പത്തിൽ പോകും.
ചായക്കറ
പേസ്റ്റ് ഉപയോഗിച്ച് ചായക്കറകളും നിഷ്പ്രയാസം വൃത്തിയാക്കാൻ സാധിക്കും. കുറച്ച് പേസ്റ്റ് എടുത്തതിന് ശേഷം കറപിടിച്ച ഭാഗത്തേക്ക് അത് തേച്ചുപിടിപ്പിക്കുക. കുറച്ച് നേരം കഴിഞ്ഞ് ഇത് ഉരച്ച് കഴുകാവുന്നതാണ്. ചായ ഗ്ലാസിലെ കറ എളുപ്പത്തിൽ പോയിക്കിട്ടും.
The post പല്ല് തേക്കാൻ മാത്രമല്ല ഇനി പേസ്റ്റ്… appeared first on Malayalam News, Kerala News, Political News | Express Kerala.