ഒരു ദിവസം കൊണ്ട് ഒരു കുടുംബം മൊത്തം അപ്രത്യക്ഷമായ കർണാടകയിലെ കുടുംബ തിരോധാനത്തിന്റെ ദുരൂഹത ഏറുന്നു. ചാമരാജനഗർ ജില്ലയിലെ ബന്ദിപ്പൂരിനടുത്തുള്ള ഒരു റിസോർട്ടിൽ നിന്നുമാണ് കുടുംബത്തെ കാണാതായത്. ബെംഗളൂരുവിൽ സ്ഥിരതാമസക്കാരായ ഇവരുടെ തിരോധനത്തെ തുടർന്ന് കർണാടക, കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള പോലീസ് സേനകൾ വൻതോതിലുള്ള തിരച്ചിൽ നടത്തിയെങ്കിലും തെളിവുകൾ ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ല.
പ്രമുഖ ദേശിയ പത്രങ്ങളുടെ റിപ്പോർട്ട് പ്രകാരം, കാണാതായ വ്യക്തികൾ 40 വയസ്സുള്ള ജെ നിഷാന്ത്, ഭാര്യ ചന്ദന, അവരുടെ 10 വയസ്സുള്ള മകൻ എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
Also Read : നർവാൾ കൊലപാതകം; മൃതദേഹം കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്ത്
തട്ടിക്കൊണ്ടു പോയതോ, അതോ…

മാർച്ച് 2 ന് കുടുംബം കൺട്രി ക്ലബ് റിസോർട്ടിൽ താമസം തുടങ്ങിയെങ്കിലും അടുത്ത ദിവസം തന്നെ ദുരൂഹമായി സാധനങ്ങൾ ഉപേക്ഷിച്ച് സ്ഥലം വിട്ടതായും റിപ്പോർട്ടിൽ പറയുന്നു. ബന്ദിപ്പൂർ വനമേഖലയിലെ മംഗള റോഡിലേക്കാണ് ഇവരുടെ കാർ അവസാനമായി ട്രാക്ക് ചെയ്തിരുന്നത്, എന്നാൽ അതിനുശേഷം അവരെക്കുറിച്ചുള്ള ഒരു സൂചനയും ലഭിച്ചിട്ടില്ല.
Also Read : ഉച്ചഭക്ഷണ ശേഷം എം.എൽ.എമാർ മുങ്ങുന്നു; ചാഞ്ഞുറങ്ങാവുന്ന കസേരകൾ വാടകയ്ക്കെടുത്ത് നിയമസഭ
നിഷാന്ത് വലിയ കടബാധ്യതകൾ കാരണം ബുദ്ധിമുട്ടിലായിരുന്നതിനാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇവരുടെ തിരോധാനത്തിന് പിന്നിലുണ്ടാകാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു. കടക്കാർ തട്ടിക്കൊണ്ടുപോകാനുള്ള സാധ്യതയോ ഒളിവിൽ പോകാൻ മനഃപൂർവം ശ്രമിച്ചതോ ഉൾപ്പെടെ നിരവധി സാധ്യതകളാണ് പോലീസ് പരിശോധിക്കുന്നത്.
The post തെളിവുകൾ ഒന്നുമില്ല.. റിസോർട്ടിൽ നിന്നും കാണാതായത് 3 പേരെ, ദുരൂഹത നീങ്ങാതെ തിരോധാനം appeared first on Malayalam News, Kerala News, Political News | Express Kerala.