ബെംഗളൂരു: വിമാനത്താവളം വഴി സ്വർണം കടത്തവേ പിടിയിലായ കന്നഡ നടിയും കർണാടക ഡിജിപിയുടെ മകളുമായ രന്യ റാവുവിനെ ഡയക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് വലയിൽ വീഴ്ത്തിയത് കഴിഞ്ഞ കുറച്ചേറെ കാലത്തെ നിരീക്ഷണങ്ങൾക്കൊടുവിൽ. നടിയും ഐപിഎസ് ഓഫീസറുടെ മകളുമായ രന്യ ബെംഗളൂരു വിമാനത്താവളത്തിലാണ് സ്വർണവുമായി ചൊവ്വാഴ്ച പിടിയിലായത്. അതേസമയം ബ്ലാക്മെയിൽ ചെയ്താണ് തന്നെ കൊണ്ട് സ്വർണം കടത്തിച്ചതെന്നാണ് നടി അന്വേഷണ സംഘത്തോട് നൽകിയിരിക്കുന്ന വിശദീകരണം. ‘എന്തിനാണ് സർക്കാരിനിത്ര ഈഗോ? സിപിഎം നേതാക്കൾക്ക് മുതലാളിത്ത സ്വഭാവമാണ്. അതുകൊണ്ടാണ് ആശാ വർക്കർമാരുടെ […]