കൊച്ചി: ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയിൽ കുടുംബ ഉടമസ്ഥതയിലുള്ള ബിസിനസ് സംരംഭങ്ങൾ നിർണായക പങ്കാണ് വഹിക്കുന്നതെന്ന് സിഐഐയുടെ മുൻ പ്രസിഡന്റും ടിവിഎസ് സപ്ലൈ ചെയിൻ സൊല്യൂഷൻസിൻ്റെ എക്സിക്യൂട്ടീവ് ചെയർമാനുമായ ആർ. ദിനേശ് പറഞ്ഞു. കൊച്ചിയിൽ ഇന്ത്യൻ വ്യവസായ കോൺഫെഡറേഷൻ (സിഐഐ) സംഘടിപ്പിച്ച കേരള ഫാമിലി ബിസിനസ് കോൺക്ലേവ് 2025ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിൻ്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൻ്റെ (ജിഡിപി) 70% സംഭാവനയും കുടുംബ ഉടമസ്ഥതയിലുള്ള ബിസിനസ് സംരംഭങ്ങളിൽ നിന്നാണ്. രാജ്യത്തെ മൊത്തം ബിസിനസുകളിൽ 80% വും ഇവയാണ്. രാജ്യത്തെ തൊഴിൽ […]